അലനല്ലൂര്‍ : നിര്‍ദിഷ്ടമലയോര ഹൈവേയുടെ മണ്ണാര്‍ക്കാട് മേഖലയിലെ നിര്‍മാണവു മായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയു ടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. അലനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം. പാത കടന്ന് പോകുന്ന കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലന ല്ലൂര്‍ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, സ്ഥലത്തെ മറ്റ് ജനപ്രതിനിധികള്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
കുമരംപുത്തൂര്‍ ചുങ്കത്ത് നിന്നും തുടങ്ങി ഒലിപ്പുഴ വരെയുള്ള സംസ്ഥാന പാതയാണ് മലയോര ഹൈവേയായി മാറാന്‍ പോകുന്നത്. ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറ യില്‍ നിന്നും അലനല്ലൂര്‍ വഴി കുമരംപുത്തൂര്‍ ചുങ്കം വരെ 18.1 കിലോ മീറ്ററിലാണ് ഹൈവേ നിര്‍മിക്കാന്‍ പോകുന്നത്. ഇതിനായുള്ള എസ്റ്റിമേറ്റ് തയാറാക്കുന്ന ജോലി കളിലാണ് കെ.ആര്‍.എഫ്.ബി. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന അഭിപ്രായ ങ്ങളും മറ്റുമെല്ലാം കണക്കിലെടുത്ത് കൂടിയായിരിക്കും എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കുക യെന്നാണ് കെ.ആര്‍.എഫ്.ബിയില്‍ നിന്നും ലഭ്യമാകുന്ന വിവരം.
കയറ്റിറക്കങ്ങളും വളവുകളും നിരവധിയുള്ള സംസ്ഥാന പാതയില്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്ന് പോകുന്നതിനാല്‍ റോഡിനെ കുറ്റമറ്റരീതിയില്‍ വികസിപ്പിക്ക ണമന്നാണ് പൊതുപ്രവര്‍ത്തകരുടെ ആവശ്യം. പദ്ധതിയുടെ രൂപരേഖ സംബന്ധിച്ച് പൊതുചര്‍ച്ച വേണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. വിശദമായ ചര്‍ച്ച കൂടി ലക്ഷ്യമിട്ടാണ് യോഗം ചേരുന്നത്. പദ്ധതിയ്ക്ക് 91.4 കോടി രൂപയുടെ സാമ്പത്തിക അ നുമതി നേരത്തെ ലഭ്യമായിട്ടുണ്ട്. എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിക്കുകയും സാങ്കേതിക അനമതി ലഭ്യമാവുകയും ചെയ്യുന്നമുറയ്ക്ക് ടെണ്ടര്‍ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ നീക്കം.