മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗം സേവ് മീറ്റ്-2020 അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഇത്തരം കൂട്ടായ്മകള്‍ നാടിന്ന് അത്യന്താപേക്ഷിത മാണെന്നും, സമൂഹത്തിലെ ഒത്തൊരുമയും, സ്‌നേഹ സംഗമവും സേവ് പോലത്തെ സംഘടനകളുടെ പ്രവര്‍ത്തന ഫലമാണെന്നും എം.എല്‍.എ പറഞ്ഞു.
നൊട്ടന്‍മലയിലെ ശാരീരിക വൈകല്ല്യമുള്ളവര്‍ക്കായി സാന്ത്വനം കുവൈത്ത് നല്‍കിയ ഉപകരണങ്ങളുടെ വിതരണം രക്ഷാധികാരി അബൂബക്കര്‍ എന്ന ബാവിക്കയും സാന്ത്വനം ചികിത്സ ശേഖരണാര്‍ത്ഥം സംഘടിപ്പിച്ച സമ്മാന പദ്ധതികളുടെ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന ദാനം സേവ് മണ്ണാര്‍ക്കാട് രക്ഷാധികാരി എം പുരുഷോത്തമനും വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്കുള്ള ധനസഹായം കുട്ടി മണ്ണാര്‍ക്കാട് വിതരണം ചെയ്തു.2019ലെ സിഎ പരീക്ഷയില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ചുരിയോട് സ്വദേശിനി കെപി വരദയെ യോഗത്തില്‍ അനുമോദിച്ചു.
കൂട്ടായ്മ ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി.2019-20 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജന.സെക്രട്ടറി നഷീദ് പിലാക്കല്‍ സാന്ത്വനം കമ്മറ്റി പ്രവര്‍ത്തന റിപ്പോര്‍ട്ട് കണ്‍വീനര്‍ മുഹമ്മദ് അസ്ലം അച്ചുവും 2019-20 വര്‍ഷത്തെ വരവ് ചെലവ് കണക്ക് ട്രഷറര്‍ ശിവ പ്രകാശും അവതരിപ്പിച്ചു.വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഹാദി സ്വാഗതവും ജോ.സെക്രട്ടറി കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.