കരിങ്കത്താണി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ ഘടന സംരക്ഷണത്തിനായി താഴെക്കോട് മേഖല ബഹുജന റാലിയും പൊതുസമ്മേളനവും നടത്തി.താഴെക്കോട് ആയിരങ്ങള്‍ അണി നിരന്ന ബഹുജന റാലി കരിങ്കല്ലത്താണിയില്‍ സമാപിച്ചു റാലി യില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.റാലിക്ക് ജയരാജന്‍ മാസ്റ്റര്‍ നേതൃ ത്വം നല്‍കി,മനുഷ്യ മഹാ സാഗരത്തിന് മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ പ്രതിജ്ഞ ചെല്ലി കൊടുത്തു. തുടര്‍ ന്ന് നടന്ന പൊതുസമ്മേളനം പ്രൊഫ: കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. താഴെക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍ മാസ്റ്റര്‍ അധ്യക്ഷനായി,പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി, കെ.ശങ്കരനാരായണന്‍, മഞ്ഞളാംകുഴി അലി എം എല്‍ എ,സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി,ഫാദര്‍ ലീസ്റ്റേഴ്‌സ് ആന്റണി,പി.സുരേന്ദ്രന്‍, അഡ്വ:ഹരീഷ് വാസുദേവന്‍, ബാബു കാര്‍ത്തികേയന്‍, എ.ഫാറൂഖ്,നാലകത്ത് സൂപ്പി, എ.കെ. മുസ്തഫ, സക്കീര്‍ മാസ്റ്റര്‍ അരിമ്പ്ര, പി.കെ സകരിയ്യ സ്വലാഹി, ഡോ.വി.എം സാഫിര്‍, അബ്ദുള്‍ ഹമീദ് പറവൂര്‍, സത്താര്‍ പന്തല്ലൂര്‍ ,മദീന ജലീല്‍,മോഹന്‍ദാസ്, മൊയ്തുപ്പു എന്നിവര്‍ സംസാരിച്ചു.