കരിമ്പുഴ: സെക്കന്ററി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് തയ്യാറാവുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.കെ.എസ്.എസ്.എഫ് കോട്ടപ്പുറം (മേപ്പാറ) ശാഖ കമ്മറ്റിക്കു കീഴില്‍ എക്‌സാം ഓറിയ ന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു.എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സിലറും ക്ലസ്റ്റര്‍ പ്രസിഡന്റുമായ സൈതലവി തോട്ടര ഉദ്ഘാടനം ചെയ്തു. ആര്‍ യു എം സെക്രട്ടറി എം.പി ഷിഹാബ് മാസ്റ്റര്‍ അധ്യക്ഷനായി. മഹല്ല് ഖാസി മൊയ്തുപ്പു മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.

എച്ച്.ആര്‍.ഡി.സി സെര്‍ട്ടിഫൈഡ് കൗണ്‍സിലര്‍ ജെ.സി മുസതഫ ഷാന്‍ ക്ലാസെടുത്തു. പരീക്ഷ സുഗമമായി എഴുതുന്നതിന്നും തയ്യാറെടുക്കുന്നതിനും ക്ലാസ് വളരെയേറെ ഉപകാരപ്രദമായെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.ശാഖ സെക്രട്ടറി നജാദ് മേപ്പാറ സ്വാഗതവും ജ.സെക്രട്ടറി ജംഷീര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ അലി അസ്‌കര്‍, അമീര്‍ കെ.പി പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!