മണ്ണാര്‍ക്കാട് : പ്രളയങ്ങള്‍ക്കു ശേഷം കുന്തിപ്പുഴയില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയം മണ്ണും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ ജലസേചന വകുപ്പിന് എം.എല്‍.എ താലൂക്ക് വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി. പലയിടങ്ങളിലും മണല്‍ ക്കൂനകള്‍ ഉള്ളത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതായി യോഗത്തി ല്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. കോട്ടോപ്പാടത്ത് കുളത്തില്‍ യുവതികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ മൃതദേഹങ്ങളുടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ വൈകിയത് വിമര്‍ശനത്തി നിടയാക്കി. നിയമപരമായ കാരണങ്ങളാലാണ് പോസ്റ്റുമാര്‍ട്ടം ജില്ലാ ആശുപത്രിയില്‍ ചെയ്തതെന്ന് എം.എല്‍.എ പറഞ്ഞു.മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി യാല്‍ ഫോറന്‍സിക് സര്‍ജനാണ് പോസ്റ്റുമാര്‍ട്ടം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്ത മാക്കി.

താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടവും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ചെയ്യുന്ന തും വിമര്‍ശനത്തിനിടയാക്കി. താലൂക്ക് ആശുപത്രിയില്‍ കണ്ടുവരുന്ന അനാസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍ കുമെന്നും എം.എല്‍.എ പറഞ്ഞു.മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ വളപ്പിലെ ഉപയോഗശൂ ന്യമായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പരിസരം വൃത്തിയാക്കുകയും ഇഴജന്തുക്കളുടെ ശല്ല്യം പരിഹരിക്കുകയും വേണമെന്നും ആവശ്യമുയര്‍ന്നു. ഇടിഞ്ഞുപൊളിഞ്ഞ് കിട ക്കുന്ന ക്വാര്‍ട്ടേഴ്‌സുകളുടെ ഭാഗത്ത് നിന്നും പാമ്പുകള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസി ന്റെ സ്ഥലത്തേക്ക് വരുന്നതായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബൂക്കര്‍ പരാതി ഉന്നയിച്ചു. ഒന്നിലധികം തവണ പാമ്പുകള്‍ ഓഫിസിലേക്കും സമീപത്തുള്ള സ്‌ കൂള്‍ വളപ്പിലേക്കും എത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രശ്‌ന പരിഹാരത്തി നായി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കാന്‍ അധ്യക്ഷന്‍ നിര്‍ദേശിച്ചു. മുറ്റം ടൈല്‍സ് വിരിച്ചും പരാതിക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കിയും പൊലിസ് സ്റ്റേഷന്‍ നവീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.

മിനി സിവില്‍സ്റ്റേഷനിലെ വാഹനപാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജല സേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം നല്‍കാന്‍ സന്നദ്ധമാണെന്നും റവന്യു വകുപ്പ് കത്ത് നല്‍കിയാല്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും ജലസേചന വകുപ്പ് പ്രതിനിധി അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് വി.പ്രീത, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, തഹസില്‍ദാര്‍ എസ്.ശ്രീജിത്ത്, ഡെപ്യുട്ടി തഹസിര്‍ദാര്‍ വിനോദ്, പൊതുപ്ര വര്‍ത്തകരായ എം.ഉണ്ണീന്‍, പി.ആര്‍.സുരേഷ്, മോന്‍സി തോമസ്, പി.അബ്ദുള്ള വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!