പാലക്കാട്: ജില്ലയിലെ മഴക്കുറവിന്റെ പശ്ചാത്തലത്തില്‍ വരള്‍ച്ചാ സാഹചര്യം പ്രതി രോധിക്കാന്‍ ജലസംരംക്ഷണത്തിനും ജലസ്രോതസുകള്‍ വൃത്തിയാക്കുന്നതിനും അടി യന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ വരള്‍ച്ചാ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കല ക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗ ത്തിലാണ് നിര്‍ദേശം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തൊഴിലുറപ്പ് പദ്ധതി വഴി വൃത്തിയാക്കിയ 440 കുളങ്ങ ളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് സെപ്റ്റംബര്‍ 10നകം ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കണം. വാര്‍ഷിക പ്ലാനില്‍ മാറ്റം വരുത്തി ജലസംരക്ഷണ പ്രവര്‍ത്തനങ്ങ ളും ജലസ്രോതസുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും നിലവില്‍ ഏറ്റെടുക്കാമോ എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചു. ഇറിഗേഷന്‍ വകുപ്പ് കനാലുകള്‍ വൃത്തിയാക്കു ന്ന പ്രവൃത്തികള്‍ ഉടന്‍ ഏറ്റെടുക്കണം. കൃഷി വകുപ്പ് കാര്‍ഷിക കുളങ്ങളുടെ നിലവി ലെ സ്ഥിതിവിവരം ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ജലം ഉപയോഗിക്കുന്നത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് ബോധവത്ക്കരണം നല്‍കണം. ചോ ര്‍ച്ചമൂലം ജലം നഷ്ടപ്പെടുന്നത് തടയുന്നതിനായി മൈനര്‍ ഇറിഗേഷന്‍ തടയണ ഷട്ടറുക ളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തണം. താത്കാലികമായി തടയണകള്‍ നിര്‍മിക്കാമോ എന്ന് പരിശോധിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയിലുള്ള 600 കിയോസ്‌കുകള്‍ ജലസംരക്ഷണത്തിന് ഉപയോഗിക്കാം. തദ്ദേശ സ്വയം ഭരണ വകുപ്പ് പഞ്ചായത്ത് കുളങ്ങള്‍, പൊതുകുളങ്ങള്‍ അടിയന്തരമായി ശുചീകരിക്ക ണം. ഇത് സംബന്ധിച്ച് സെപ്റ്റംബര്‍ 10 നകം റിപ്പോര്‍ട്ട് നല്‍കണം. ലഭിക്കുന്ന ചെറുമഴ കളില്‍ നിന്നുപോലും ജലം സംരക്ഷിക്കുന്നതിന്റെ ഭാഗമായി മഴക്കുഴികള്‍, പുരപ്പുറ മഴവെള്ള സംഭരണികള്‍ എന്നിവ പ്രോത്സാഹിപ്പിക്കണം. ഉപേക്ഷിക്കപ്പെട്ട ക്വാറിക ളിലെ ജലസംഭരണം സംബന്ധിച്ച് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് പരിശോധി ക്കണം. വാട്ടര്‍ അതോറിറ്റി, ജല്‍ ജീവന്‍ മിഷന്‍, ജലനിധി എന്നിവ കമ്മീഷന്‍ ചെയ്യാനി രിക്കുന്ന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം. രണ്ട് മാസത്തിനകം പരമാവധി കണ ക്ഷനുകള്‍ നല്‍കണം. കുടിവെള്ളപൈപ്പ് പൊട്ടി ജലനഷ്ടമുണ്ടാകുന്നത് എത്രയും വേഗം പരിഹരിക്കണം.

ജലസംരക്ഷണം സംബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുന്നതി നുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജലസംരക്ഷണത്തിന് പുറമെ മഴവെള്ള സംഭരണികളുടെ പ്രാധാന്യത്തെ കുറിച്ചും ബോധവത്കരണം നല്‍കണം. ജലത്തിന്റെ കുറഞ്ഞ ഉപയോഗം, പുനരുപ യോഗം, പാഴ്ചെലവ് കുറയ്ക്കല്‍, ഭൂമിയിലെ ജലാംശം സംരക്ഷിക്കുന്നതിനുള്ള പ്രവ ര്‍ത്തനങ്ങള്‍, മഴവെള്ള സംഭരണം തുടങ്ങിയവയില്‍ വ്യാപക ബോധവത്കരണം നട ത്തണമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.വാലറ്റപ്രദേശങ്ങളിലേക്ക് വെ ള്ളമെത്താത്തതിനാല്‍ മലമ്പുഴ കനാല്‍ വഴിയുള്ള ജലവിതരണം രണ്ട് ദിവസം കൂടി നീട്ടിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. നിലവില്‍ 28 ശത മാനം വെള്ളമാണ് മലമ്പുഴ ഡാമിലുള്ളത്. മംഗലം ഡാമില്‍ 69 ശതമാനവും പോത്തുണ്ടി ഡാമില്‍ 37 ശതമാനവും വെള്ളം ഉണ്ട്. യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, വിവി ധ വകുപ്പ് ജില്ലാ മേധാവിമാര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!