മണ്ണാര്‍ക്കാട്: മുസ്‌ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സാധാരണക്കാരുടെ രോഗാതുരകേന്ദ്ര മായ ആശുപത്രിയെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ചില ഡോക്ടര്‍മാര്‍ അനാ സ്ഥ കാണിക്കുകയാണെന്നും ആരോപിച്ചായിരുന്നു സമരം. താലൂക്ക് ആശുപത്രിയില്‍ പ്രസവ ചികിത്സ കാര്യക്ഷമമാക്കുന്നതിനായി പുതുതായി ഒരു അനസ്തറ്റിസ്റ്റിന്റെ സേ വനം കൂടി ഡി.എം.ഒ ഉറപ്പുനല്‍കിയിരുന്നു. ഇത് പാലിക്കണം. ഗൈനക്കോളജി വിഭാഗ ത്തില്‍ ഗര്‍ഭിണികള്‍ക്കുള്ള ചികിത്സ ഉറപ്പാക്കണം.പൊലിസ് റിപ്പോര്‍ട്ട് അനുകൂലമാ യാലും പോസ്റ്റ്മാര്‍ട്ടം ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ചെയ്യുന്ന പ്രവണത തിരുത്തണ മെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. മാര്‍ച്ചുമായതെത്തിയ പ്രവര്‍ത്തകരെ ആശുപത്രിക്ക് സമീപം പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോ ല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷനാ യി. ജില്ലാ സെക്ര ട്ടറി റിയാസ് നാലകത്ത്,ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി.എം സലീം, വൈസ് പ്രസിഡന്റ് സമദ് മാസ്റ്റര്‍, സെക്രട്ടറി അഡ്വ. നൗ ഫല്‍ കള ത്തില്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് എം.ടി.അസ്ലം തുടങ്ങിയ വര്‍ സം സാരിച്ചു. മണ്ഡലം സെക്രട്ടറി മുനീര്‍ താളിയില്‍ സ്വാഗതവും ട്രഷറര്‍ ഷറഫു ദ്ധീന്‍ ചങ്ങലീരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ സി.കെ സദഖത്തുള്ള, സി. മുജീബ് റഹ്മാന്‍, സക്കീര്‍ മുല്ലക്കല്‍, സമീര്‍ വേളക്കാടന്‍, നൗഷാദ് ചങ്ങലീരി, ഷൗക്ക ത്ത് പുറ്റാനിക്കാട്, ബുഷൈര്‍ അരിയക്കുണ്ട്, ഉണ്ണീന്‍ ബാപ്പു, സമദ് പൂവ്വക്കോടന്‍, ഷമീര്‍ നമ്പി യത്ത്, ഷമീര്‍ മാസ്റ്റര്‍, ഹാരിസ് കോല്‍പ്പാടം, ഷരീഫ് പച്ചീരി, റഹീം ഇരുമ്പന്‍, പടു വില്‍ മാനു, എ.കെ.കുഞ്ഞയമു, റിന്‍ഷാദ്, നൗഷാദ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.