മണ്ണാര്‍ക്കാട്: കൈക്കൂലി കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ പാലക്കയം വില്ലേജ് ഓഫിസിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. വില്ലേജ് ഓഫിസര്‍, വില്ലേജ് അ സിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ജോയിന്റ് സെക്രട്ടറി കെ.ബിജുവിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയു ണ്ടായത്.
വില്ലേജ് ഓഫിസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേ ക്കും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കുമാണ് കഴിഞ്ഞ ദിവ സം സ്ഥലം മാറ്റിയത്. ഇവര്‍ക്ക് പകരമായി പൊറ്റശ്ശേരി – ഒന്ന് വില്ലേജിലുണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റിനേയും അലനല്ലൂര്‍ മൂന്ന് വില്ലേജ് ഓഫീസിലുണ്ടായിരുന്ന വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനേയുമാണ് പാലക്കയത്തേക്ക് പുതുതായി നിയമിച്ചിട്ടുള്ളത്. വി ല്ലേജ് ഓഫീസറുടെ നിയമനമായിട്ടില്ല. അതേ സമയം സസ്പെന്‍ഷനില്‍ കഴിയുന്ന മുന്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാറിന് സര്‍ക്കാര്‍ കുറ്റപത്രം നല്‍കിയിട്ടു ണ്ട്.
ഇക്കഴിഞ്ഞ മെയ് 23ന് മണ്ണാര്‍ക്കാട്ട് മന്ത്രിയും കലക്ടറും പങ്കെടുത്ത കരുതലും കൈ ത്താങ്ങും അദാലത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കൈക്കൂലി കേസില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടിയത്. വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മഞ്ചേരി സ്വദേശിയില്‍ നിന്നും 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ സുരേഷ്‌കുമാ റിനെ വിജിലന്‍സ് പാലക്കാട് യൂണിറ്റ് ഡി.വൈ.എസ്.പി എസ്.ഷംസുദ്ദീന്റെ നേതൃത്വ ത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന് എതിര്‍ വശത്തുള്ള ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകളും ഉള്‍പ്പെടെ 1.05 കോടിയുടെ സ്വത്ത് കണ്ടെ ടുത്തിരുന്നു. കേസില്‍ ഒരു മാസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ സുരേ ഷ്‌കുമാറിന് ജൂലായ് ആദ്യവാരം ജാമ്യം ലഭിച്ചിരുന്നു. കൈക്കൂലി കേസില്‍ വിജിലന്‍സ് പാലക്കാട് യൂണിറ്റിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ എറണാകുളത്തുള്ള പ്രത്യേക സെല്ലും അന്വേഷണം നടത്തി വരുന്നുണ്ട്.