മണ്ണാര്‍ക്കാട് : പ്ലസ് വണ്‍ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം 7ന് രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 25735 ഒഴിവില്‍ പരിഗണി ക്കാനായി ലഭിച്ച 12487 അപേക്ഷകളില്‍ 11849 എണ്ണമാണ് പരിഗണിച്ചത് .മൂന്നാം സപ്ലി മെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം 7 ന് രാവിലെ 10 മുതല്‍ 8 ന് വൈകിട്ട് 4 വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ www.admission.dge.kerala.gov.in ല്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ സപ്ലിമെന്ററി അലോട്ട്‌ മെന്റ് റിസള്‍ട്ട് എന്ന ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം എത്തണം. ഇതിന് ശേഷമുള്ള അലോട്ടമെന്റ് വിശദാംശങ്ങള്‍ 9 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!