മണ്ണാര്‍ക്കാട്: ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ 2588 വീടുകള്‍ മൂ ന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചു. ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മ്മിച്ച് കൊടുക്കലാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടം. ജനറല്‍ വിഭാഗ ത്തില്‍ 1800, എസ്.സി-776, എസ്.ടി-12 എന്നിങ്ങനെ വീടുകളാണ് മൂന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്ക ലാണ് ലൈഫ് മിഷന്റെ രണ്ടാംഘട്ടം. രണ്ടാംഘട്ടത്തില്‍ 14,435 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ജനറല്‍ വിഭാഗത്തില്‍ 13,120, എസ്.സി-1207, എസ്.ടി-102, ഫിഷറീസ്-ആറ് എന്നിങ്ങനെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. നിര്‍മ്മാണം കഴിയാത്ത വീടുകള്‍ പൂര്‍ത്തീകരിക്കുകയാണ് ലൈഫ് മിഷന്റെ ഒന്നാം ഘട്ടം.ഒന്നാംഘട്ടത്തില്‍ 94.25 ശതമാനം വീടുകളും പൂര്‍ത്തീകരിച്ചു. 8076 വീടുകളില്‍ 7612 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. എസ്.ടി- 3477, എസ്.സി-517, നഗരസഭകള്‍-396, ന്യൂനപക്ഷ ക്ഷേമം-രണ്ട്, പഞ്ചായത്ത്-738, ഗ്രാമീണ വികസന വകുപ്പ്-2482 എന്നിങ്ങനെയാണ് വീടുകള്‍ നിര്‍മ്മിച്ചത്. ഭവനരഹിതരായ എസ്.സി, എസ്.ടി, ഫിഷറീസ് അഡീഷണല്‍ ലിസ്റ്റില്‍ അര്‍ഹരായ 3891 ഗുണഭോക്താക്കളില്‍ 3037 വീടുകള്‍ക്ക് കരാര്‍ വെച്ചു. അതി ല്‍ 1723 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. എസ്.ടി-203, എസ്.സി-1515, ഫിഷറീസ്-അഞ്ച് എന്നിങ്ങനെയാണ് വീടുകള്‍ പൂര്‍ത്തീകരിച്ചത്.