താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു
മണ്ണാര്‍ക്കാട്: ഭൂമിപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ വേഗത്തില്‍ പരിഹാരം കാണുന്നതിനായി പൊതുപ്രവര്‍ത്തകരും റെവന്യു ജീവനക്കാരും ഉള്‍പ്പെടുന്ന ഉപസമി തി രൂപീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ നിര്‍ദേശം. തെങ്കര പഞ്ചായത്തിലെ കൈതച്ചിറ ശ്മശാന ഭൂമിയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയതും അര യങ്ങോട് ഭൂമി വിഷയത്തിലും താലൂക്ക് സമിതിയില്‍ നിരന്തരം പരാതി ഉന്നയിച്ചിട്ടും പരിഹരിക്കപ്പെടാത്തതിനാല്‍ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരാകുമെന്ന് അംഗങ്ങ ള്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഉപസമിതിയെ വച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ യോഗ അധ്യക്ഷനായ കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്.രാമചന്ദ്രന്‍ നിര്‍ദേശിച്ചത്. താലൂക്കിലെ അതിഥി തൊഴിലാളികളുടെ രേഖാ പരി ശോധനയും വിവരശേഖരണവും തൊഴില്‍വകുപ്പും പൊലിസും കാര്യക്ഷമമാക്ക ണമെന്നും ആവശ്യമുയര്‍ന്നു.
ചില കച്ചവട സ്ഥാപനങ്ങളിലെ കയറ്റിറക്ക് തൊഴിലിനായി തൊഴില്‍വകുപ്പ് നല്‍കിയ അറ്റാച്ച്‌മെന്റ് കാര്‍ഡുള്ള തൊഴിലാളികള്‍ തന്നെയാണോ നിലവില്‍ ജോലിയില്‍ തുടരുന്നതെന്ന് ഉറപ്പു വരുത്തണം. കരാര്‍ കാലാവധിയിലാണ് ഇത്തരം തൊഴിലാളികള്‍ തൊഴിലെടുക്കുന്നത്. കാലാവധി കഴിഞ്ഞുപോയവരുടെ തൊഴില്‍കാര്‍ഡിന്റെ മറവി ല്‍ മറ്റു തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള വിവര ശേഖരണം നടത്തി വരുന്നതായി പൊലിസ് അറിയിച്ചു. ഏജന്റുമാര്‍ മുഖേനെ രേഖകളും താമസ സ്ഥലങ്ങളില്‍ ജന മൈത്രി ബീറ്റ് ഓഫിസര്‍മാരുമെത്തി വിവരം ശേഖരിക്കുന്നുണ്ടെന്നും പൊലിസ് വ്യക്ത മാക്കി.തെന്നാരിയില്‍ രണ്ട് വീടുകള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന നടക്കു ന്നുവെന്ന സ്ത്രീകൂട്ടായ്മയുടെ പരാതിയില്‍ എക്‌സൈസിന്റെ ഭാഗത്ത് നിന്നും കാര്യ ക്ഷമമായ ഇടപെടലുണ്ടായില്ലെന്ന് ആക്ഷേപമുയര്‍ന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് എക്‌സൈസും പൊലിസും സംയുക്തമായി റെയ്ഡ് നടത്തുകയും ഒരാളെ അറസ്റ്റുചെയ്തി ട്ടുള്ളതായും എക്‌സൈസ് പ്രതിനിധി അറിയിച്ചു.
ജലസേചന കനാലുകള്‍ വൃത്തിയാക്കാത്തത് കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ആക്ഷന്‍പ്ലാനില്‍ കനാ ല്‍ ശുചീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ജലസേചന വകുപ്പ് പ്രതിനിധി അറിയിച്ചു.ഡെപ്യുട്ടി കളക്ടര്‍ എസ്.ശ്രീജിത്ത്, ഭൂരേഖ തഹസില്‍ദാര്‍ എ.പി.സക്കീര്‍ ഹുസൈന്‍, ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ വി.ജെ.ബീന, സി.വിനോദ്, സമിതി അം ഗങ്ങളായ എം.ഉണ്ണീന്‍, പി.ആര്‍.സുരേഷ്, ടി.എ.സലാം മാസ്റ്റര്‍, ടി.കെ.സുബ്രഹ്മണ്യന്‍, മോന്‍സി തോമസ്, അബ്ദുള്ള, സദഖത്തുള്ള പടലത്ത്, വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.