മണ്ണാര്‍ക്കാട്: 25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബംബര്‍ 2023 വില്‍പനയി ല്‍ പാലക്കാട് ജില്ല സംസ്ഥാനത്ത് ഒന്നാമത്. ജില്ലയില്‍ ഇതുവരെ രണ്ട് ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് വില്‍പനയിലൂടെ എട്ട് കോടി രൂപ ജില്ല നേടി. ജില്ലാ ഓഫീസില്‍ 1,30,000 ടിക്കറ്റുകളും ചിറ്റൂര്‍, പട്ടാമ്പി സബ് ഓഫീസുകളിലായി 35,000 വീതം 70,000 ടി ക്കറ്റുമാണ് വിറ്റഴിച്ചത്. ജൂലൈ 27 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. രണ്ടാം സ്ഥാ നത്തുള്ള തിരുവനന്തപുരത്തിനേക്കാള്‍ 40,000 ടിക്കറ്റുകള്‍ കൂടുതല്‍ ജില്ലയില്‍ വില്‍പ്പന നടത്തി.

2022 ല്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലായിരുന്നു. സം സ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ പാലക്കാട് മാത്രം 10.5 ലക്ഷം വിറ്റു. 2023 ല്‍ ജില്ലയില്‍ ആകെ 12 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കാനാകുമെന്നാണ് പ്രതീ ക്ഷിക്കുന്നത്. 10 സീരീസുകളിലായി ആകെ 90 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് ആകെ വിപണിയിലെത്തിയത്. ഇതില്‍ 10 ദിവസങ്ങളിലായി 12,50,000 ടിക്കറ്റുകള്‍ ഇതി നോടകം സംസ്ഥാനത്തൊട്ടാകെ വിറ്റഴിഞ്ഞു. സെപ്റ്റംബര്‍ 20 നാണ് ബംബര്‍ നറുക്കെ ടുപ്പ്.

ആകെ 125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംബറില്‍ നല്‍കുന്നത്. ഒന്നാം സമ്മാനം-25 കോടി, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക്, നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സ മ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് എന്നിങ്ങനെയാണ് ബംബര്‍ സമ്മാന തുക. കൂടാ തെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!