പാലക്കാട് : ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത തുടരണ മെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.എസ്. ചിത്ര അറിയിച്ചു.അപകടസാധ്യത കണക്കിലെടുത്താവും ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇന്ന് മഞ്ഞ മുന്നറിയിപ്പുളള സാഹചര്യത്തില്‍ താഴെ കൊടുക്കും പ്രകാരമുളള നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

  • കുളം,തോട്,പുഴ, കനാലുകള്‍, നദികള്‍ തുടങ്ങിയ ജലാശയങ്ങളില്‍ കുളിക്കാനോ,വസ്ത്രങ്ങള്‍ അലക്കാനോ,വിനോദത്തിനായോ ഇറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.
  • ഡാമുകളിലോ, ഭവാനിപ്പുഴ, ഭാരതപ്പുഴ തുടങ്ങിയ വലിയ നദികളില്‍ പ്രവേശിക്കുന്നവര്‍ ജാഗ്രത പാലിക്കണം
  • സ്വകാര്യ വ്യക്തിയുടെ പുരയിടങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ അയല്‍വാസികള്‍ക്ക് ഭീഷണിയാണെങ്കില്‍ സ്വന്തം ചെലവില്‍ ആ വ്യക്തി തന്നെ മരം/ചില്ല മുറിച്ചുമാറ്റണം.
  • എല്ലാ ഞായാറാഴ്ച്ചയും പൊതുജനങ്ങള്‍ ഡ്രൈ ഡേ ആചരിക്കണം.
  • വെള്ളക്കെട്ട് ഉള്ള പ്രദേശങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളോ/ മറ്റുള്ളവരോ ബൂട്ടും ഗ്ലൗസും ധരിക്കണം.
  • പൊതുജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ സമീപിച്ച് പ്രതിരോധ മരുന്നുകള്‍ കഴിക്കണം.

റോഡിനിരുവശവുമുള്ള അഴുക്കുചാലുകള്‍ കൃത്യമായി വ്യത്തിയാക്കണമെന്ന് പി.ഡബ്യു.ഡി, എന്‍.എച്ച് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശാസ്ത്രീയമായി മാലി ന്യസംസ്‌കരണം നടത്തി പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശത്തില്‍ തുടര്‍നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന ദുരന്തനിവാരണ അതോറിട്ടിയുടെ യോഗത്തില്‍ കലക്ടര്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!