മണ്ണാര്‍ക്കാട്: കാത്തിരിപ്പുകള്‍ക്കൊടുവില്‍ തുള്ളി തോരാതെ മഴ പെയ്തപ്പോള്‍ താലൂ ക്കിലെ പുഴകളിലും തോടുകളിലും അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങി. കഴി ഞ്ഞ ദിവസമെത്തിയ ശക്തമായ മഴയാണ് താലൂക്കിലെ പ്രധാന പുഴകളായ കുന്തിപ്പുഴ, നെല്ലിപ്പുഴ, തുപ്പനാട് പുഴ, വെള്ളിയാര്‍ പുഴകളില്‍ ജലം നിറച്ചത്. പുഴകള്‍ നിറഞ്ഞ തോടെ തോടുകളിലും നീരൊഴുക്ക് ശക്തമായി. കാലവര്‍ഷമെത്തി ഒരു മാസമായെ ങ്കിലും ഇടതടവില്ലാതെ മഴ ലഭിച്ചിരുന്നില്ല. പുഴകള്‍ക്കാകട്ടെ വരള്‍ച്ചയുടെ പിടിയില്‍ നിന്നും മോചനവുമായില്ല. കഴിഞ്ഞ വര്‍ഷം നവംബറോടെ തന്നെ പുഴകളില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു.തുലാവര്‍ഷം ദുര്‍ബ്ബലമായതും വേനല്‍മഴ കാര്യമായി ലഭി ക്കാതിരുന്നതും പുഴയുടെ നീരൊഴുക്കിനെ കുറച്ചു.
സൈലന്റ് വാലി മലനിരകളില്‍ മഴ ശക്തമായപ്പോഴാണ് ചൊവ്വാഴ്ച വൈകീട്ടോടെ കുന്തിപ്പുഴയിലും വെള്ളിയാര്‍ പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായത്. ഇരുപുഴകളും ഇരുകരകളും തൊട്ടൊഴുകുന്ന കാഴ്ചയാണ്. അതേ സമയം വെള്ളിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലനെ തുടര്‍ന്ന് പതിവു പോലെ കോസ് വേയ്ക്ക് മുകളിലൂടെ വെള്ള മൊഴുകിയത് ഗതാഗത പ്രതിസന്ധി സൃഷ്ടിച്ചു. വൃഷ്ടിപ്രദേശങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 89.80 മീറ്ററാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ ജലനിരപ്പ്. ഡാമിന്റെ പരമാവധി ജലസംഭരണ നില 97.50 മീറ്ററാണ്. മഴതുടരുന്നത് കണക്കിലെടുത്ത് ഡാമിലെ ബോട്ടിങ്ങിനും റിസര്‍വോ യറില്‍ പൊതുജനങ്ങള്‍ അനധികൃതമായി ഇറങ്ങുന്നതും കര്‍ശനമായി നിരോധിച്ചി ട്ടുള്ളതായി കാഞ്ഞിരപ്പുഴ എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
അതേ സമയം തിരുവിഴാംകുന്ന്, മൈലാംപാടം, ആനമൂളി, കാഞ്ഞിരപ്പുഴ തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സൈലന്റ് വാലി വനമേഖലയില്‍ മഴ കനക്കുന്നതോടെ മന്തംപൊട്ടി വഴി ആനമൂളി ഭാഗത്തേക്ക് മലവെള്ളപ്പാച്ചിലുണ്ടാകുമോയെന്ന ആശങ്കയും ഉയരുന്നു. മുന്‍വര്‍ഷങ്ങളില്‍ തെങ്കര പഞ്ചായത്തില്‍ മലയോര മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു.ഇന്നലെ മണ്ണാര്‍ക്കാട് താലൂക്കില്‍ 71 മില്ലീ മീറ്റര്‍ മഴ ലഭിച്ചതായാണ് കണക്ക്.