പാലക്കാട്: സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടി ശിവദാസ മേനോന്‍ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.കെ.ദിവാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജി ല്ലാ പ്രസിഡന്റ് പി.കെ.ശശി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ. നൗഷാദ്, എസ്.ബി.രാജു, എല്‍.ഇന്ദിര, എം.പത്മിനി ടീച്ചര്‍, വി.സരള, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി.വി.വിജയന്‍, കെ.ഹരിദാസന്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ. എന്‍.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.ഹംസ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതന്‍ നന്ദിയും പറഞ്ഞു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഹാളില്‍ ടി.ശിവദാസ മോനോന്റെ ഛായാചിത്രം എ.കെ.ബാലന്‍ അനാവരണം ചെയ്തു.
