മണ്ണാര്‍ക്കാട്: ഗസ്റ്റ് അധ്യാപികയാകാന്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാ ക്കിയെന്ന കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യയെ മണ്ണാര്‍ക്കാ ട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ജൂലൈ ആറ് വരെ റിമാന്‍ഡ് ചെയ്തു. തുടരന്വേഷണ ത്തിനായി വിദ്യയെ രണ്ട് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. കസ്റ്റഡി കാലാവധിക്ക് ശേഷം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.45ന് വിദ്യയെ തിരികെ കോടതിയില്‍ ഹാജരാക്കാനും മജിസ്‌ട്രേറ്റ് കാവ്യ സോമന്‍ നിര്‍ദേശിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് വിദ്യയെ കനത്ത സുരക്ഷയില്‍ പൊലിസ് കോടതി യിലെത്തിച്ചത്. ഈ സമയം കോടതിപരിസരത്ത് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ചാ പ്രര്‍ത്തകര്‍ പ്രതിഷേധമുദ്രാവാക്യമുയര്‍ത്തി. പ്രതിഷേധക്കാരെ പൊലിസ് തടഞ്ഞ് തിരച്ചയച്ചു. 1.25ന് കേസ് പരിഗണിച്ചു. ഇരുവിഭാഗത്തിന്റേയും വാദം കേട്ടു. വ്യാജസര്‍ട്ടി ഫിക്കറ്റ് ചമച്ചതിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും ഉറവിടം കണ്ടെത്തു ന്നതി നും മറ്റും രണ്ട് ദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്നാണ് പൊലിസ് അപേ ക്ഷയില്‍ ആവശ്യപ്പെട്ടത്. സര്‍ട്ടിഫിക്കറ്റിലെ സീലും ഒപ്പുകളും അസല്‍ സീലിന്റെയും ഒപ്പുകളുടെയും മാതൃകയുമായി താരതമ്യപഠനം നടത്തേണ്ടതുണ്ടെന്നും അഡീഷണ ല്‍പബ്ലിക് പ്രോസിക്യൂട്ടര്‍ വി.അബ്ദുള്‍ വഹാബ് കോടതിയെ അറിയിച്ചു. ഇത് പരിഗ ണിച്ച് വിദ്യയെ നാല്‍പ്പത്തെട്ട് മണിക്കൂര്‍ സമയത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
പൊതുജനങ്ങളേയും മാധ്യമങ്ങളേയും സംതൃപ്തിപ്പെടുത്താനാണ് വിദ്യയെ പൊലിസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ സെബിന്‍ സെബാസ്റ്റിയന്‍ വാദിച്ചു. പൊലിസിന്റെ അന്വേഷണത്തിന് തടസ്സം നില്‍ക്കില്ലെന്നും കസ്റ്റഡിയില്‍ വിടുന്നതിന് എതിര്‍പ്പില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.1.45ന് ഉച്ചഭക്ഷണത്തിന് കോടതി പിരിഞ്ഞു. തുടര്‍ന്ന് രണ്ടരയോടെ കേസ് പരിഗണിച്ച കോടതി മൂന്ന് മണിയോടെ വിദ്യയെ റിമാന്‍ഡ് ചെയ്യുകയും പൊലിസിന് കസ്റ്റഡിയില്‍ വിട്ട്‌നല്‍കി ഉത്തരവാകുക യുമായിരുന്നു. 3.15ഓടെ കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലിസ് വിദ്യ യുമായി അട്ടപ്പാടിയിലേക്ക് തിരിച്ചു.
കോടതിക്ക് സമീപം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്് ഗിരീഷ് ഗുപ്ത, വൈസ് പ്രസിഡ ന്റ് ആഷിക്ക് വറോടന്‍,നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് തത്തേങ്ങലം, കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്, ഗ്രാമ പഞ്ചായത്ത് അംഗം സി.പി. മുഹമ്മദലി,കെ.എസ്.യു. പ്രസിഡന്റ് ആസിഫ് കാപ്പില്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, നിയോജകമണ്ഡലം പ്രസിഡന്റ് വി. വിഷ്ണു, സെക്രട്ടറി കെ.രതീഷ്, അനൂപ് എടത്തനാട്ടുകര, കെ. അജയന്‍,രവീന്ദ്രന്‍, രതീഷ്, കെ. അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.