മണ്ണാര്‍ക്കാട് : ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ അതി ജീവിക്കാനും ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനുമുള്ള പ്രവര്‍ ത്തനങ്ങളില്‍ അവരുടേതായ പങ്ക് നിര്‍വഹിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ണാര്‍ക്കാട് മണ്ഡലം സമിതി പള്ളി ക്കുന്നില്‍ സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു. ലോകത്തിനു തന്നെ മാതൃകയായ സാഹോദര്യത്തിന്റെയും സഹ വര്‍ത്തിത്വത്തിന്റെയും പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. ഇത് തകര്‍ക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പി ക്കാന്‍ മുന്നിട്ടിറങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മനുഷ്യരെ നാം ഒന്നാണ് എന്ന പ്രമേയത്തില്‍ ഏപ്രില്‍ രണ്ടിന് മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ പ്രഖ്യാപനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് നിര്‍വ്വഹിച്ചു.മണ്ഡലം സെക്രട്ടറി നാസര്‍ പോപ്പുലര്‍ അദ്ധ്യക്ഷത വഹിച്ചു വിസ്ഡം യൂത്ത് സംസ്ഥാന സമിതി അംഗംടി കെ നിഷാദ് സലഫി മുഖ്യ പ്രഭാഷണം നടത്തി.വിസ്ഡം യൂത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് മുനവ്വര്‍ സ്വലാഹി ,പാലക്കാട് ജില്ലാ ജോ: സെക്രട്ടറി ഇന്‍ഷാദ് സ്വലാഹി വിസ്ഡം സ്റ്റുഡന്റ് ജില്ലാ ജോ: സെക്രട്ടറി അബ്ദുല്ല അല്‍ ഹിക്മി കുഞ്ഞിമൊയ്തീന്‍ അരിയൂര്‍, ഹംസ സി പള്ളിക്കുന്ന് സലീം മണലടി, പി ഹസൈനാര്‍ ഹാജി ചങ്ങലീരി സലീം കെ പി പള്ളിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമങ്ങള്‍, ഗ്രഹസന്ദര്‍ശനം, സന്ദേശയാത്ര, യുവജനസമ്മേളനം, വനിതാ സമ്മേളനം,കളിച്ചങ്ങാടം,മാധ്യമ സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!