കരിമ്പ: ഹിന്ദുസ്ഥാന്‍ ഹമാരാ ഹേ എന്ന മുദ്രാവാക്യമുയര്‍ത്തി കോങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കരിമ്പ പള്ളി പ്പടിയില്‍ ഭരണഘടനാ സംരക്ഷണ ഉപവാസ സമരം നടത്തും. ഫെബ്രുവരി ഏഴിന് വൈകീട്ട് നാല് മണിക്ക് ആരംഭിക്കുന്ന സമരം എട്ടിന് വൈകീട്ട് നാല് മണിക്ക് സമാപിക്കുമെന്ന് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറി മരക്കാര്‍ മൗലവി മാരായമംഗലം മുഖ്യപ്രഭാഷണം നടത്തും. യുഡിഎഫ് ജില്ലാ മണ്ഡലം നേതാക്കള്‍,വിവിധ മത സംഘടനാ നേതാക്കള്‍ എന്നിവര്‍ അഭിസംബോധന ചെയ്ത് സംസാരിക്കും.