മണ്ണാര്‍ക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന 50 രൂപ അംശദായ ത്തിന് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി ക്ഷേമനിധിയിലേക്ക് നല്‍കും. അട യ്ക്കുന്ന തുക തൊഴിലാളികളുടെ പെന്‍ഷനും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിനി യോഗിക്കും. 18 വയസ് പൂര്‍ത്തിയായതും 55 വയസ് പൂര്‍ത്തിയാക്കിയിട്ടില്ലാത്തവരും അംഗത്വത്തിന് അപേക്ഷിക്കുന്ന വര്‍ഷമോ അതിനു തൊട്ടുമുമ്പുളള രണ്ടു വര്‍ഷങ്ങ ളിലോ ഏതെങ്കിലും ഒരു വര്‍ഷം കുറഞ്ഞത് 20 ദിവസം എങ്കിലും അവിദഗ്ധ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുളളവരുമായവര്‍ക്ക് ക്ഷേമനിധിയില്‍ അംഗങ്ങളാകാം.

ക്ഷേമനിധിയുടെ ഭാഗമായി ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍:

1) 60 വയസ് പൂര്‍ത്തിയായിട്ടുളളതും 60 വയസ് വരെ തുടര്‍ച്ചയായി അംശദായം അടച്ചിട്ടുളളതുമായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍
2) 10 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് അംശദായം അടച്ചിട്ടുളള ഒരംഗം മരണപ്പെട്ടാല്‍ കുടുംബപെന്‍ഷന്‍
3) അസുഖം അല്ലെങ്കില്‍ അപകടംമൂലം ഒരംഗം മരണപ്പെട്ടാല്‍ സാമ്പത്തിക സഹായം
4) അംഗഭംഗം അല്ലെങ്കില്‍ അവശതമൂലം തൊഴില്‍ ചെയ്യാന്‍ കഴിയാതെ നിധിയിലെ അംഗത്വം അവസാനിപ്പിക്കേണ്ടി വന്നാല്‍, ഒരംഗം അടച്ച അംശദായതുക നിര്‍ദേശിക്കപ്പെട്ട പലിശ സഹിതം തിരികെ ലഭ്യമാകും.
5) ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങള്‍ക്ക് ചികിത്സയ്ക്കായി സാമ്പത്തിക സഹായം
6) വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹം, വനിതാ അംഗങ്ങളുടെ പ്രസവം എന്നിവയ്ക്ക് സാമ്പത്തിക സഹായം
7) അംഗങ്ങളുടെ മക്കളുടെ പഠനാവശ്യത്തിന് സാമ്പത്തിക സഹായം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!