കൊല്ലം: കൊട്ടാരക്കരയില്‍ യുവഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ ശക്തമായ സമരപരിപാടികളുമായി ഡോക്ടര്‍മാര്‍.24 മണിക്കൂര്‍ സമരപരിപാടികളാണ് ഐഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്.വ്യാഴാഴ്ച എട്ട് മണി വരേയായിരിക്കും സമരം.അത്യാഹിത വിഭാ ഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കുമെന്ന് ഐഎംഎ അറിയിച്ചു.അത്യാഹിത വി ഭാഗം ഒഴികെ മുഴുവന്‍ ഡോക്ടര്‍മാരും 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചു.ഇതിന് ശേഷം തുടര്‍സമര പരിപാടികള്‍ എങ്ങനെ വേണമെന്നതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.കൂടുതല്‍ സമര പരിപാടികളിലേക്ക് കടക്കുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.യുവ ഡോക്ടറുടെ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിച്ച് കൊണ്ട് ഐഎംഎ കേരള ഘടകം എല്ലാ ഡോക്ടര്‍മാരും സമരത്തിലേക്ക്. ഇന്ന് മുതല്‍ നാളെ രാവിലെ എട്ട് മണി വരെ സമരത്തിലേക്ക് പോകും.അത്യാഹിത വിഭാഗം എമര്‍ജന്‍സി കെയര്‍ മാറ്റി നിര്‍ത്തും.കേരളത്തിലെ പൊതുമന:സാക്ഷി ഈ കാര്യത്തില്‍ ഉണരേണ്ടതുണ്ട്.നിരന്തരമായ ആക്രമണം ഉണ്ടാകുന്ന ഘട്ടം കേരളത്തല്‍ സ്വീകാര്യമല്ല.സ്വസ്ഥമായി സ്വതന്ത്രായി ആത്മവിശ്വാസത്തോടെ ധൈര്യത്തോടെ രോഗികളെ ചികിത്സിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരത്തി ലുള്ള സംഭവങ്ങള്‍.കേരളത്തിന്റെ പൊതുമന:സാക്ഷി ഈ വികാരം ഉള്‍ക്കൊണ്ട് സമരത്തെ കാണണം- ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി പറഞ്ഞു.