മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് അടുത്ത 5 ദിവസം ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട അതി തീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നും മുന്ന റിയിപ്പ്. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം മെയ് 10 വൈകുന്നേരത്തോടെ ചുഴലിക്കാറ്റായും, മെയ് 11 ന് തീവ്രചുഴലിക്കാറ്റായും, മെയ് 12 ന് അതി തീവ്രചുഴലിക്കാറ്റായും ശക്തി പ്രാപിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 13 ഓടെ വടക്ക് – വടക്ക് കിഴക്ക് ദിശ മാറി ശക്തി കുറയാനും സാധ്യത യുണ്ട്. ചുഴലിക്കാറ്റ് മെയ് 14 ന് ഉച്ചയോടെ ബംഗ്ലാദേശിനും മ്യാന്മറിനും ഇടയില്‍ പരമാ വധി 130 km/ hr വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവ സ്ഥ വകുപ്പ് അറിയിച്ചു.