മണ്ണാര്‍ക്കാട്: സാങ്കേതിക തകരാര്‍ കാരണം ഏപ്രിലില്‍ രണ്ട് ദിവസം റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍മാസങ്ങളിലെ പോലെതന്നെ ഏപ്രില്‍ മാസവും 78 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ പരി ഹരിച്ച ശേഷം റേഷന്‍കടകളുടെ പ്രവര്‍ത്തനം തൃപ്തികരമായി നടന്നു വരികയാണ്. എല്ലാ മാസവും 75 മുതല്‍ 80 ശതമാനം വരെ കാര്‍ഡുടമകളാണ് റേഷന്‍ വിഹിതം കൈപ്പറ്റാറുള്ളത്. കഴിഞ്ഞ നാല് ദിവസങ്ങളില്‍ റേഷന്‍കടകള്‍ ഷിഫ്റ്റ് സംവിധാന ത്തിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ പൂര്‍ണ സമയവും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.
ഏപ്രില്‍ മാസം മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും (എഎവൈ) മഞ്ഞ കാര്‍ഡുടമകള്‍ 97 ശതമാനവും (പിഎച്ച്എച്ച്) പിങ്ക് കാര്‍ഡുടമകള്‍ 93 ശതമാനവും റേഷന്‍ വിഹിതം കൈ പ്പറ്റി. ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് 5ന് അവസാനിക്കുകയും മെയ് മാസ ത്തെ റേഷന്‍ വിതരണം മെയ് 6ന് ആരംഭിക്കുകയും ചെയ്യും. സാങ്കേതിക തകരാര്‍ കാര ണം സംസ്ഥാനത്തെ ഒരാള്‍ക്കും റേഷന്‍ മുടങ്ങിയിട്ടില്ലെന്നും എല്ലാ കാര്‍ഡ് ഉടമകള്‍ ക്കും റേഷന്‍ വാങ്ങാന്‍ അവസരം നല്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളകാര്‍ ഡുടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോ അരി ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.