ചെര്‍പ്പുളശ്ശേരി: ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ഉത്തര വാദിത്വം തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചെര്‍പ്പുളശ്ശേരി നഗരസഭയിലെ അയ്യപ്പന്‍കാവ് പരിസരത്തെ വഴിയിടം ടേക്ക് എ ബ്രേക്ക് കേന്ദ്രം നാടിന് സമര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യക്തി ശുചിത്വവും വീടുകളിലെ ശുചിത്വവും ഉറപ്പുവരുത്തുന്ന മലയാളി പൊതു ശുചിത്വം ഉറപ്പുവരുത്തുന്നില്ല. ഇത് മാറ്റിയേ തീരൂ. മാലിന്യനിര്‍മാര്‍ജനം ഓരോ വ്യ ക്തിയുടെയും ഉത്തരവാദിത്വമാണ്. എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്‌ക്കരണ ത്തിന് സംവിധാനങ്ങള്‍ ഉണ്ടെന്ന് ത്രിതല പഞ്ചായത്തുകള്‍ ഉറപ്പുവരുത്തണം. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നുണ്ടെന്നും അവര്‍ക്ക് മാസംതോറുമുള്ള ഫീസ് നല്‍കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപത്തിന് കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. 2024 മെയ് മാസത്തി നകം സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കും. നഗരസഭകളും തദ്ദേശസ്ഥാപ നങ്ങളും വഴിയോര മാലിന്യം മാതൃകാപരമായി ശുചീകരിച്ച സുല്‍ത്താന്‍ ബത്തേരി മാതൃക പിന്‍തുടരണം.
വഴിയോരത്ത് മാലിന്യ നിക്ഷേപം തടയുന്നതിന് ബോധവത്ക്കരണം നടത്തണം. മാലി ന്യം നിക്ഷേപിക്കുന്നതിന് ആവശ്യമായ വേസ്റ്റ് ബിന്നുകള്‍ ഒരുക്കണമെന്നും ഇതിന് വ്യാപാരികളുടെ പിന്തുണ തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 1842 ശുചിമുറി സംവിധാനങ്ങളാണ് ഘട്ടം ഘട്ടമായി നിര്‍മ്മിക്കുന്നതിന് പദ്ധതി ഇട്ടത്. 1711 പദ്ധതികളിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ ഇത് ഏറ്റെടുത്തു. ഇങ്ങനെ നേരത്തെ 942 ശുചിമുറികള്‍ പൂര്‍ത്തീകരിച്ചു. അടുത്തഘട്ടമായാണ് 300 കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടന്നത്.
ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍ കാവ് മൈതാനത്ത് മലബാര്‍ ദേവസ്വം ബോര്‍ഡ് വിട്ടുനല്‍കി യ സ്ഥലത്താണ് പുതിയ ടേക്ക് എ ബ്രേക്ക് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ അധ്യക്ഷനായി. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍. മുരളി മുഖ്യാതിഥിയായി. നഗരസഭ അംഗങ്ങളായ സഫ് ന പാറക്കല്‍, പി. വിഷ്ണു, വി.പി. സജീവ്, മിനി, കെ.ടി പ്രമീള, വി.ടി. സാദിഖ് ഹുസൈന്‍, ഇസഹാക്ക്, സൗമ്യ, മൊയ്തീന്‍കുട്ടി, അബ്ദുല്‍ ഗഫൂര്‍, ചെര്‍പ്പുളശ്ശേരി നഗരസഭ അസി സ്റ്റന്റ് എന്‍ജിനീയര്‍ വി. ഹരികൃഷ്ണന്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പി. പ്രിയ, നഗര സഭാ സെക്രട്ടറി വി.ടി. പ്രിയ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.