മണ്ണാര്‍ക്കാട്: സമൂഹത്തില്‍ ഏറ്റവും അധികം സ്വാധീനമുള്ള സിനിമ പോലെയുള്ള മാധ്യമങ്ങളിലൂടെ നുണക്കഥകള്‍ പ്രചരിപ്പിച്ച് വര്‍ഗീയ വിഷം ചീറ്റുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന് മണ്ണാര്‍ക്കാട് സംഘടിപ്പിച്ച വിസ്ഡം യൂത്ത് ലീഡേര്‍സ് മീറ്റ് ആവശ്യപ്പെട്ടു.സ്ത്രീകളെ കൂട്ടത്തോടെ മതം മാറ്റി ഭീകര കേന്ദ്രങ്ങളിലെത്തിക്കുന്നു വെന്ന നുണപ്രചാരണത്തെ കേരളീയ സമൂഹം ഒരുമിച്ച് നേരിടണം. വര്‍ഗീയ ഫാസിസ്റ്റു കള്‍ ആവര്‍ത്തിക്കുന്ന നുണകളുടെ രാഷ്ട്രീയമാണ് ഇത്തരം കഥകള്‍ക്ക് പിന്നിലുള്ള തെന്ന് വിസ്ഡം യൂത്ത് അഭിപ്രായപ്പെട്ടു.വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ.താജു ദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഹസ്സന്‍ അന്‍സാരി അധ്യ ക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫിറോസ് സ്വലാഹി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ സലാഹുദ്ദീന്‍ ഇബ്‌നു സലീം, യൂനുസ് പട്ടാമ്പി, ജില്ലാ സെക്രട്ടറി നൗഫല്‍ കളത്തിങ്കല്‍, ഡോ. പ്രിയാസ്, സുധീര്‍ ഒലവക്കോട്, ഉണ്ണീന്‍വാപ്പു അലനല്ലൂര്‍, മുസ്തഫ പട്ടാമ്പി, ഷഹീര്‍ ചൂരിയോട്, കെ.പി.സലീം പള്ളിക്കുന്ന് എന്നിവര്‍ സംസാരിച്ചു. മൂസ സ്വലാഹി കാര ക്ലാസെടുത്തു.