മണ്ണാര്‍ക്കാട്: കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്‌ സ്(സി.കെ.സി.റ്റി) പാലക്കാട് ജില്ലാ പ്രസിഡണ്ടായി അട്ടപ്പാടി ഗവ ണ്‍മെന്റ് കോളേജിലെ പ്രൊഫ.എ.പി.അമീന്‍ ദാസിനെയും ജനറല്‍ സെക്രട്ടറിയായി മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജിലെ ഡോ.ടി.സൈനുല്‍ ആബിദ്, ട്രഷറര്‍ ആയി പട്ടാമ്പി എസ്.എന്‍.ജി .എസ് കോളേജിലെ ഡോ.ഹുസൈന്‍ കൂരിമണ്ണില്‍ എന്നിവരെയും തെരഞ്ഞെടുത്തു.ഡോ.എ.അനീസ് (ഗവ.വിക്ടോറിയ കോളേജ് പാലക്കാട്),ഡോ.പി ജുനൈസ്, (എം ഇ എസ് കല്ലടി കോളേജ് ) എന്നി വര്‍ വൈസ് പ്രസിഡന്റുമാരായും,പ്രൊഫ.അബൂബക്കര്‍ (ഗവ. വിക്ടോറിയ),ഡോ.വി.എം.ഉമ്മര്‍,ഡോ.റംല (എസ്.എന്‍.ജി.എസ് പട്ടാമ്പി) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്. മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജില്‍ നടന്ന ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ഷാഹിനമോള്‍ ഉദ്ഘാടനം ചെയ്തു’. പൗരത്വം,ദേശീയത,ജനാധിപത്യം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച യില്‍ സിനിമാ നിരൂപകന്‍ ജി.പി.രാമചന്ദ്രന്‍, സി.കെ.സി.റ്റി സംസ്ഥാ ന ജനറല്‍ സെക്രട്ടറി പ്രൊഫ.പി.എം.സലാഹുദ്ദീന്‍, കെ.എസ്.ടി. യുസംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ.മുഹമ്മദ് ഷാ, പ്രൊഫ.ഷിഹാബ് എ എം, കെ.എസ്. ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഹമീദ് കൊമ്പത്ത്, കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് സിദ്ദീഖ് പാറക്കോട്ടില്‍, ഡോ.ടി.സൈനുല്‍ ആബിദ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!