മണ്ണാര്‍ക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പാല ക്കാട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രവും എം. ഇ.എസ് കല്ലടി കോളേജ് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററും സംയുക്തമായി ചതുര്‍ദിന വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്‌സ് സംഘടിപ്പിച്ചു. കുമരംപുത്തൂര്‍ ഗ്രമാപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ വറോടന്‍ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്തു. കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പ്രൊഫ. എ. റസീന അധ്യ ക്ഷത വഹിച്ചു. പാലക്കാട് കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് ട്രൈനര്‍ അഡ്വ. ഹംസക്കുട്ടി കോഴ്‌സില്‍ പങ്കെടുത്ത വിദ്യാര്‍ ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ഹസ്ബന്‍ഡ്-വൈഫ് കമ്മ്യൂണിക്കേഷന്‍ , എഫക്റ്റീവ് റിലേഷന്ഷിപ്, പേരന്റിംഗ്, കോണ്‍ഫ്‌ലിക്ട് മാനേജ്‌മെന്റ് , വിവാഹത്തിന്റെ നിയമവശങ്ങള്‍ , കുടുംബ ബജറ്റ്തുടങ്ങിയ സെഷനുകളില്‍ പ്രമുഖ ഫാമിലി കൗണ്‍ സിലര്‍മാര്‍ ക്ലാസെടുത്തു.എം ഇ എസ് കല്ലടി കോളേജ് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്റര്‍ കോഡിനേറ്റര്‍ പ്രൊഫ.എ.എം. ശിഹാബ് , പ്രൊഫ.ശ്രീജ.കെ, പ്രൊഫ. പ്രിയ,ഡോ.ടി.സൈനുല്‍ ആബിദ്, ഡോ. ഫൈസല്‍ ബാബു, പ്രൊഫ. മുഷ്താഖലി സി.കെ, പ്രൊഫ.ബാഹിര്‍ അബ്ദുറഹീം,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അജ്മല്‍ മുഹമ്മദ് എം. എന്നിവര്‍ സംസാരിച്ചു.