മണ്ണാര്‍ക്കാട്:വിയ്യക്കുറിശ്ശിയില്‍ റബ്ബര്‍ത്തോട്ടത്തിലെ അടിക്കാടിന് തീപിടിച്ച് ഒരേക്കറോളം വരുന്ന സ്ഥലത്ത് പുതുതായി വെച്ച് പിടി പ്പിച്ച റബ്ബര്‍ തൈകള്‍ നശിച്ചു.ചിറമ്പാടത്ത് ബഷീറിന്റെ ഉടമസ്ഥ തയിലുള്ള പതിനാലേക്കറോളം വരുന്ന തോട്ടത്തില്‍ ഇന്ന് രാവിലെ യോടെയാണ് അടിക്കാടിന് തീപിടിച്ചത്.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സെത്തി സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു.ഫയര്‍ഫോഴ്‌സിന്റെ സമ യോചിതമായ ഇടപെടല്‍ പതിമൂന്നേക്കറോളം വരുന്ന സ്ഥലത്തേക്ക് തീപടരുന്നതിന് തടയിടാനായി.മണ്ണാര്‍ക്കാട് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി നാസര്‍,ഫയര്‍ അന്റ് റെസ്‌ക്യു ഓഫീസര്‍മാരായ പി എസ് സന്ദീപ്,പി ജയകൃഷ്ണന്‍,പിസി ദിനേഷ്,ഡ്രൈവര്‍ നസീര്‍, ഹോംഗാര്‍ഡ് നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘ മാണ് തീയണച്ചത്.പ്രദേശത്ത് ഒഴിഞ്ഞ് കിടക്കുന്ന നാലക്കേറോളം വരുന്ന സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. മുമ്പും ഇവിടെ തീപിടുത്തമുണ്ടായിരുന്നു.സാമൂഹ്യ വിരുദ്ധരുടെ ശല്ല്യമുള്ളതായും പരാതിയുണ്ട്.ഒഴിഞ്ഞ് കിടക്കുന്ന സ്വകാര്യ സ്ഥലം വേലിയോ മതിലോ കെട്ടി സംരക്ഷിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്നും ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാനാണ് തീരുമാനമെന്നും പ്രദേശവാസിയായ കെ.വി.അബ്ദു റഹ്മാന്‍ പറഞ്ഞു.