കോട്ടോപ്പാടം: വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കി കോ ട്ടോപ്പാടം പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ബജറ്റ്.19 കോടി 29 ലക്ഷത്തി നാല്‍പ്പ തിനായിരം രൂപയുടെ ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമ നാട് അവതരിപ്പിച്ചു.
ആരോഗ്യ മേഖലയില്‍ സാന്ത്വന പരിചരണ പദ്ധതി,വയോജന ക്ഷേമ പദ്ധതികള്‍ക്കാ യി 1 കോടി 17 ലക്ഷം രൂപ നീക്കി വെച്ചു.ഹെല്‍ത്ത് സബ് സെന്ററുകളെ വെല്‍നസ് സെന്ററുകളാക്കി ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്ലിനിക്ക്,സായം സന്ധ്യ വയോജന ക്ലിനിക്ക്,അമ്മയും കുഞ്ഞും തുടങ്ങിയ പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.വന്യജീവി ശല്ല്യം പ്രതിരോധിക്കുന്നതിന് സോളാര്‍ ഫെന്‍സിംഗ് പദ്ധതിക്കുള്‍പ്പടെ 1 കോടി 22 ലക്ഷം രൂപ നീക്കി വെച്ചു.സാമൂഹ്യ സുരക്ഷിതത്വത്തിനും,വനിത,ശിശു-ക്ഷേമ പദ്ധ തികള്‍ക്കുമായി ബഡ്‌സ് സ്‌കൂള്‍,സെക്കണ്ടറി പാലിയേറ്റീവ് യൂണിറ്റ് എന്നിവയ്ക്ക് ഉള്‍പ്പടെ 87,40,000 രൂപയും വകയിരുത്തിയിട്ടുണ്ട്.
ഉറവിട മാലിന്യ സംസ്‌കരണത്തിന് കൂടി പ്രത്യേക പരിഗണന നല്‍കി കൊണ്ടാണ് 2023-24 വാര്‍ഷിക പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. ആസൂ ത്രണ സമിതി ഉപാധ്യക്ഷന്‍ കല്ലടി അബൂബക്കര്‍,സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍,പാറയില്‍ മുഹമ്മദാലി,കോഴിശ്ശേരി റജീന,മെമ്പര്‍ കെ വിനീത തുടങ്ങിയവ ര്‍ സംസാരിച്ചു.സെക്രട്ടറി എസ് ബിന്ദു സ്വാഗതവും അക്കൗണ്ടന്റ് സി ഷബീറലി നന്ദി യും പറഞ്ഞു.