തിരുവനന്തപുരം: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 ആറു വരിയായി വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സം സ്ഥാന സര്‍ക്കാര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കിയത് 5519 കോടി രൂപ.ഈ വിവരം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ രേഖാമൂലം അറിയിച്ച ശേഷവും കേരളം പണം നല്‍കിയില്ല എന്ന തരത്തില്‍ വ്യാജപ്രചരണം നട ക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2016 നു മുന്‍പ് ഭൂമി ഏറ്റെടുക്കാനാകാതെ ദേശീയപാത 66 ന്റെ വികസനം തന്നെ ഉപേക്ഷിക്കാന്‍ ദേശീയ പാത അതോറിറ്റി ആലോചിച്ച ഘട്ടത്തിലാണ് സ്ഥലം ഏറ്റെടുക്കാന്‍ വേണ്ടി വരുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് അറിയിച്ചത്. ഇതി നായി 5519 കോടി രൂപ ദേശീയ പാത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ കേ രളത്തിലെ എല്ലാ ദേശീയപാത വികസനത്തിനും ആവശ്യമായ തുകയുടെ 25 ശതമാനം വഹിക്കാമെന്ന നിലപാട് സംസ്ഥാന സര്‍ക്കാരിനില്ല.
സംസ്ഥാനത്തെ ദേശീയപാത വികസനം വേഗത്തിലാക്കുന്നതിനുള്ള യോജിച്ചുള്ള നടപ ടികളാണു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഭൂമി ഏറ്റെടുക്കലിനുള്ള ചെല വിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതു ഭൂമി ഏറ്റെടുക്കല്‍ വേഗത്തി ലാക്കി. ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ ഭൂമിയേറ്റെടുക്കല്‍ ശ്രമകരമായ ദൗത്യമായിരുന്നുവെന്നു മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യ മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അതിവേഗത്തില്‍ ദേശീയ പാത വികസന ത്തിന് നടപടികള്‍ സ്വീകരിക്കുകയും അവലോകന യോഗങ്ങള്‍ ചേര്‍ന്ന് നടപടി വില യിരുത്തുകയും ചെയ്തു. ദേശീയപാത വികസനത്തിന് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിക്കുന്ന സര്‍ക്കാരാണിത്.
ചെറിയ ശതമാനം റോഡ് നിലവില്‍ കേരള പൊതുമരാമത്ത് വകുപ്പിനു കീഴിലാണുള്ള ത്. മലപ്പുറം -പുതുപ്പാടി, അടിമാലി – കുമളി റോഡ് നവീകരണത്തിന് വേണ്ടിയുള്ള പ്രപ്പോസലുകളും സംസ്ഥാനം കേന്ദ്രത്തിനു സമര്‍പ്പിക്കുകയും അനുഭാവ പൂര്‍ണമായ നടപടി സ്വീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ക്കായി കേന്ദ്രവു മായി യോജിച്ച പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ്. ഇതോടൊപ്പം ദേശീയപാത വികസനത്തിന് വനം, വൈദ്യുതി, ജിയോളജി തുടങ്ങിയ വിവിധ വിവിധ വകുപ്പുകളു ടെ ഏകോപനവും സാധ്യമാക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി വാര്‍ത്താസമ്മേളന ത്തില്‍ പറഞ്ഞു.