മണ്ണാര്‍ക്കാട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ വ്രതാരംഭം നാളെ ആരംഭിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്.ഇനി വിശ്വാസികള്‍ക്ക് വ്രതവിശുദ്ധിയുടെ നാളുകള്‍.ഒരു മാസക്കാലം പകല്‍ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് ആത്മീയ കാര്യങ്ങളില്‍ വിശ്വാസികള്‍ മുഴുകും. മനസും ശരീരവും അല്ലാഹുവിന് മുന്നില്‍ സമര്‍പ്പിച്ച് പകലിരവുകള്‍ വിശ്വാസികള്‍ ആരാധനകളാല്‍ ധന്യമാക്കും.വിശുദ്ധ നാളുകളെ എതിരേല്‍ക്കാന്‍ നാടും വീടും നേര ത്തെ ഒരുങ്ങി കഴിഞ്ഞു.പാപ പങ്കിലമായ മനസ്സും ശരീരവും ഭക്തിയില്‍ തളച്ചിട്ട് പാപ മോചനം തേടാനും പുണ്യം നേടാനുമുള്ള അവസരം.വിശുദ്ധ ഖുര്‍ ആന്റെ അവതരണ മാസമാണ് റമദാന്‍.നരക കവാടങ്ങള്‍ അടയ്ക്കപ്പെടുകയും സ്വര്‍ഗകവാടം തുറക്കപ്പെ ടുകയും ചെയ്യുന്ന മാസമായാണ് റമദാനിനെ വിശേഷിപ്പിക്കപ്പെടുന്നത്.ഇസ്ലാമിക ചരി ത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ബദര്‍ യുദ്ധം നടന്നതും റമദാനിലാണ്. ആയിരം മാസ ങ്ങളേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര് റമദാനിലാണ്.മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠ മായ മാസമാണ് റമദാന്‍.ആരാധനാ കര്‍മങ്ങള്‍ക്ക് പതിന്‍മടങ്ങ് പ്രതിഫലം ലഭിക്കുന്ന റമദാനില്‍ ദാനദര്‍മങ്ങള്‍ വര്‍ധിപ്പിച്ചും സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയും നോമ്പു തുറ ഒരുക്കിയും വിശ്വാസികള്‍ സജീവമാകും.