മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യാത്രക്കാരും ഡ്രൈവര്‍മാരും കണ്ടക്ടറുമുള്‍പ്പടെ പത്ത് പേര്‍ക്ക് പരിക്കേറ്റു.
ബസ് യാത്രക്കാരായ പള്ളിക്കുറുപ്പ് സ്വദേശിനി ഫാത്തിമത്ത് സുഹറ (42), അമ്പാഴക്കോട് സ്വദേശി കൃഷ്ണന്‍ (63),പെരിമ്പടാരി സ്വദേശി സോമി(36), പുല്ലിശേരി സ്വദേശി മുഹമ്മദ് ഇസ്ഹാഖ് (67), കല്ല്യാണക്കാപ്പ് സ്വദേശിനി വിജയകുമാരി (59), കച്ചേരിപറമ്പ് സ്വദേശി നി സാബിറ(38) , ദിയ (ഏഴ്) ബസ് ഡ്രൈവറായ കച്ചേരിപ്പറമ്പ് സെയ്ഫ്സലാം (37), കണ്ടക്ടര്‍ പള്ളിക്കുന്ന് സ്വദേശി മുസ്തഫ(59) എന്നിവര്‍ക്കും പിക്കപ്പ് വാന്‍ ഡ്രൈവര്‍ തമിഴ്നാട് നാമ ക്കല്‍ വസന്തപുരം സ്വദേശി ഭൂപതി (24)ക്കുമാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകീട്ട് 4.10 ഓടെയായിരുന്നു അപകടം.പാലക്കാട് ഭാഗത്ത് നി്ന്നും കപ്പ ലോഡുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും കച്ചേരിപ്പ റമ്പില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തിരുന്ന യുവതി റോഡിലേക്ക് തെറിച്ച് വീണു.പെട്ടെന്ന് ബസ് നിര്‍ത്തിയതിനാല്‍ വന്‍ അപകടമൊഴിവായി.ഇടിയുടെ ആഘാ തത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങുകയും ചെയ്തു.വിവരമറിയിച്ചത് പ്രകാരം എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഡ്രൈവര്‍ ഭൂപതിയെ പുറത്തെടുത്തത്.
ബസിന്റെ മുന്‍വശത്തെ ചില്ലും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.ദേശീയപാതയില്‍ ഗതാഗ തവും തടസ്സപ്പെട്ടു.മണ്ണാര്‍ക്കാട് നിന്നും പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് വീണ ഗ്ലാസ് ചില്ലുകളും ഓയിലും മറ്റുമെല്ലാം ഫയ ര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നീക്കി റോഡ് വൃത്തിയാക്കി.