മണ്ണാര്‍ക്കാട്: വിവിധ ഇടങ്ങളിലുണ്ടായ തീപിടിത്തം ഫയര്‍ഫോഴ്‌സെത്തി അണച്ചു. അലനല്ലൂര്‍,സൗത്ത് പള്ളിക്കുന്ന്,കുലുക്കിലിയാട് ചുങ്കം,മാങ്കുഴി എന്നിവടങ്ങളിലാണ് തീപിടിത്തമുണ്ടായത്.ഇന്ന് പുലര്‍ച്ചെ 3.55 മുതല്‍ വൈകീട്ട് അഞ്ച് മണി വരെയുള്ള സമയങ്ങളിലാണ് സംഭവങ്ങള്‍.ഒരിടത്തും ആളപായമില്ല.പുലര്‍ച്ചെ 3.55ന് അലനല്ലൂര്‍ ആശുപത്രിപ്പടി ജംഗ്ഷനില്‍ ്എടത്തനാട്ടുകര സ്വദേശി ശിവദാസന്‍ നടത്തുന്ന ഗ്രീന്‍ ലാന്റ് ഹോട്ടലിലാണ് തിപിടിത്തമുണ്ടായത്.ഗോവണിപ്പടിയില്‍ സൂക്ഷിച്ചിരുന്ന വലിയ ലോഡ് വിറകാണ് കത്തിയത്.ഇവിടെ ആറ് ഗ്യാസ് സിലിണ്ടറോളം ഉണ്ടായിരുന്നു. ഫയര്‍ ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍ വലിയ അപകടത്തെ ഒഴിവാക്കി.രാവിലെ 11.55ഓടെ കുമരംപുത്തൂര്‍ സൗത്ത് പള്ളിക്കുന്നില്‍ വാളിയാടി അബ്ദുള്‍ അസീസിന്റെ റബര്‍ പുകപ്പുര കത്തി.റബര്‍ ഷീറ്റുകള്‍ കത്തി നശിച്ചു.ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.ഉച്ചയ്ക്ക് പെരിമ്പടാരിയില്‍ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹവും ഫയര്‍ഫോഴ്‌സ് പുറത്തെടുത്തു.വൈകീട്ട് അഞ്ച് മണിയോ ടെ കുലുക്കല്ലൂര്‍ ചുങ്കം,മാങ്കുഴി പ്രദേശത്ത് ഉണക്കപ്പുല്ലിന് തീപിടിച്ചതും ഫയര്‍ഫോഴ്‌സ് കെടുത്തി.വട്ടമ്പലം ഫയര്‍ സ്റ്റഷന്‍ ഓഫീസര്‍ നന്ദകൃഷ്ണനാഥ്,അസി.സ്റ്റേഷന്‍ ഓഫീസര്‍ എകെ ഗോവിന്ദന്‍കുട്ടി,സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എ പി രന്തിദേവന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ വിജിത്ത്,കാര്‍ത്തികേയന്‍, മഹേഷ്,സുജീഷ്, രഞ്ജിത്ത്,സുജിത്ത്,ഷബീര്‍,ഹോംഗാര്‍ഡ് അന്‍സല്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.