തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ പൊതുവിതരണ സമ്പ്രദായത്തില്‍ അനുഭവ പ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ച് സം സ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്.ഇതിന്റെ ഭാഗമായി റേഷന്‍ വിതരണത്തിലെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായ ബി.എസ്.എന്‍.എല്ലിന്റെ ബാന്‍ഡ് വിഡ്ത് ശേഷി 100 Mbps ആയി വര്‍ധിപ്പിക്കും. നിലവില്‍ 20 Mbps ശേഷിയുളള ബാന്‍ഡ് വിഡ്ത് 60 Mbps ശേഷിയിലേക്കും മാര്‍ച്ച് 20 മുതല്‍ 100 Mbps ശേഷിയിലേക്കും ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കി.
റേഷന്‍ വിതരണത്തിലെ തകരാറുകള്‍ സംബന്ധിച്ച് എന്‍.ഐ.സി ഹൈദരാബാദ്, സം സ്ഥാന ഐ.ടി മിഷന്‍, കെല്‍ട്രോണ്‍, സി-ഡാക്, ബി.എസ്.എന്‍.എല്‍ എന്നിവയിലെ ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
ബി.എസ്.എന്‍.എല്ലിന്റെ കുറഞ്ഞ ബാന്‍ഡ് വിഡ്ത് ശേഷിയുമായി ബന്ധപ്പെട്ട് ഏകദേശം 65000ത്തോളം തകരാറുകള്‍ കണ്ടെത്തിയതായി ഭക്ഷ്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. എന്‍.ഐ.സി ഹൈദരാബാദ് നല്‍കി വരുന്ന AePDS സോഫ്‌റ്റ്വെയറി ന്റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് ഏപ്രില്‍ ഒന്ന് മുതല്‍ മാറും. ഈ രണ്ട് തീരുമാന ങ്ങള്‍ നടപ്പാക്കുന്നതോടെ സാങ്കേതിക തകരാറുകള്‍ ഭൂരിഭാഗവും പരിഹരിക്കാനാകും.
ഇക്കാര്യങ്ങള്‍ നടത്താനായി കൂടുതല്‍ ഐ.ടി വിദഗ്ധരെ നിയമിക്കും. റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് കൂടുതല്‍ റേഞ്ചുള്ള മൊബൈല്‍ സര്‍വീസ് പ്രൊവൈഡ റെ കണ്ടെത്തി ആ കമ്പനിയുടെ സിംകാര്‍ഡ് ഇ-പോസ് യന്ത്രത്തില്‍ സ്ഥാപിച്ച് ലോക്ക് ചെയ്യാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ മുഴുവന്‍ ഇ-പോസ് യന്ത്രങ്ങളും സര്‍വീസ് ചെയ്യാന്‍ ഏപ്രില്‍ ഒന്നു മുത ല്‍ 30 വരെ സംസ്ഥാന വ്യാപകമായി സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കും. ഇ-പോസ് യന്ത്ര വുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉപഭോക്താക്കള്‍ക്ക് തത്സമയം വിളിച്ച് അറിയിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഏര്‍പ്പെടുത്തി. 7561050035, 7561050036 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ എല്ലാ റേഷന്‍ കടകളിലും പ്രസിദ്ധപ്പെടുത്തും. റേഷന്‍ സാധനങ്ങള്‍ വാങ്ങിയാല്‍ കിട്ടുന്ന നീണ്ട ബില്ലിന്റെ നീളം കുറയ്ക്കാന്‍ നടപടി സ്വീകരിക്കും.
മുന്‍ഗണനേതര കാര്‍ഡുകാര്‍ക്ക് മാര്‍ച്ചില്‍ വിതരണം ചെയ്യാനുള്ള ഗോതമ്പ് എത്തി യതായി മന്ത്രി അറിയിച്ചു. 6546 മെട്രിക് ടണ്‍ ഗോതമ്പ് ആണ് അനുവദിച്ചത്. ഇതിനു പുറമേ സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച ഗോതമ്പിന് പകരം അനുവദിച്ച റാഗി 991 മെട്രിക് ടണ്‍ എത്തിയിട്ടുണ്ട്. ഇത് പൊടി ആക്കി അടുത്ത മാസം മുതല്‍ വിതരണം ചെയ്യും.
സംസ്ഥാനത്ത് ഏറെ ആവശ്യക്കാരുള്ള ജയ അരി ഏപ്രില്‍ 15 ഓടെ റേഷന്‍ കടകളില്‍ നിന്ന് വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അനില്‍ പറഞ്ഞു. ജയ അരിയുടെ ഉല്‍പ്പാദനം ആന്ധ്ര നിര്‍ത്തിയതാണെങ്കിലും കേരളത്തിന്റെ പ്രത്യേക അ ഭ്യര്‍ഥന മാനിച്ച് ഉല്‍പ്പാദനം പുനരാരംഭിക്കുകയാണ്. നിലവില്‍ ഇ-പോസ് യന്ത്രം ഇല്ലാ ത്ത ഏഴ് റേഷന്‍ കടകള്‍ ആണ് സംസ്ഥാനത്തുള്ളത്. ഇവ ഒരു മാസത്തിനുള്ളില്‍ ഇ-പോസിലേക്ക് മാറും.
ഇ-പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ച് ബയോമെട്രിക് ഡാറ്റ ശേഖരിച്ച ശേഷം അരി യും സാധനങ്ങളും വാങ്ങുന്ന സമ്പ്രദായത്തിന് പകരം ഒ.ടി.പി വഴിയുള്ള ഇടപാടുകള്‍ കേരളത്തില്‍ കൂടുതലാണെന്നും ഇത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു വിരല്‍ പതിച്ചത് ശരിയായില്ലെങ്കില്‍ മറ്റ് നാല് വിരലുകള്‍ ഓരോന്ന് ഉപയോഗിച്ചും എ ന്റര്‍ ചെയ്യണമെന്നും ഒ.ടി.പി ഉപയോഗിക്കുന്ന പ്രവണത മാറ്റണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
എല്ലാ തകരാറുകളും പരിഹരിച്ച് റേഷന്‍ വിതരണം കാര്യക്ഷമമാക്കും.പുതിയ തീരു മാനങ്ങള്‍ നടപ്പാക്കിയ ശേഷം അവലോകനം ചെയ്യാന്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ച ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ യോഗം ചേരും. ഇതിനു പുറമേ രണ്ട് മാസത്തിനുശേഷം ഓഫ് ലൈന്‍ യോഗം വിളിക്കുമെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര നിയമമനുസരിച്ച് സമ്പുഷ്ടീകരിച്ച അരിയാണ് പുഴുക്കലരി വിഭാഗത്തില്‍ ഏപ്രി ല്‍ മുതല്‍ എല്ലാ ജില്ലകളിലും വിതരണം ചെയ്യുക. എന്നാല്‍ സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ക്ക് ഈ അരി ആരോഗ്യപരമായ കാരണങ്ങളാല്‍ നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി.റേഷന്‍ വിതരണത്തിലെ തകരാറുകള്‍ സംബന്ധിച്ച് എന്‍.ഐ.സി ഹൈ ദരാബാദ്, സംസ്ഥാന ഐ.ടി മിഷന്‍, കെല്‍ട്രോണ്‍, സി-ഡാക്, ബി.എസ്.എന്‍.എല്‍ എന്നിവയിലെ ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.