പെരിന്തല്‍മണ്ണ: സമഗ്ര ശിക്ഷ കേരളം, മലപ്പുറം പെരിന്തല്‍മണ്ണ ബി.ആര്‍.സിയില്‍ പഞ്ചായത്ത് തല ഭാഷോത്സവം വെട്ടത്തൂര്‍, താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുക ളില്‍ ഏകദിന ശില്പശാലകള്‍ നടന്നു.എല്‍.പി. വിഭാഗം സ്‌കൂളുകളില്‍ നിന്ന് വായനച്ച ങ്ങാത്തം പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ഭാഷോത്സവം നടക്കുന്നത്. ഓരോ വിദ്യാ ലയത്തില്‍ നിന്നും മികച്ച രചന നടത്തിയ 3 വിദ്യാര്‍ത്ഥികളും 3 രക്ഷിതാക്കളും ശില്പ ശാലയില്‍ പങ്കെടുക്കുന്നുണ്ട്.
വെട്ടത്തൂര്‍ പഞ്ചായത്ത് ഭാഷോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയ വളവള്ളി ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ ബി.പി.സി വി.എന്‍ ജയന്‍ അദ്ധ്യക്ഷത വഹിച്ചു. കവി മധു അലനല്ലൂര്‍ ശില്പശാലക്ക് നേതൃത്യം നല്‍കി. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ഇ. ശശികുമാര്‍, പ്രധാനാധ്യാപിക എസ്. മാലതി, ടി.സി ബിന്ദു, ബി.ആര്‍.സി ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.അബ്ദുല്‍ കരീം, ഫെബിന്‍ ആലിക്കല്‍, റീഷ്മ മോഹന്‍, സ്‌പെ ഷ്യലിസ്റ്റ് അധ്യാപകന്‍ എ. ഉമറുല്‍ ഫാറൂഖ്, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ എന്‍. സിനി എന്നിവര്‍ സംസാരിച്ചു.
താഴെക്കോട് പഞ്ചായത്ത് ഭാഷോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി സോഫിയ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മൊയ്തുപ്പു പിലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു.സാഹിത്യകാരന്‍ ജയപ്രകാശ് ശില്പശാലക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് അംഗം പൂക്കോടന്‍ ഫാറൂഖ്, പി.ടി.എ പ്രസിഡണ്ട് ദാവൂദ് സ്വാലിഹ്, പ്രധാനാധ്യാപകന്‍ മുരളി കുമാര്‍, ബി.ആര്‍.സി ട്രെയ്‌നര്‍ എം.പി. സുനില്‍കുമാര്‍, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ മാരായ നിമിഷാദാസ്, സി.കെ സജിന, ബി.ആര്‍.സി സ്റ്റാഫ് എം.പി മനോജ് കുമാര്‍, മീര എന്നിവര്‍ സംസാരിച്ചു.ആലിപ്പറമ്പ് പഞ്ചായത്ത് ഭാഷോത്സവം എ.എം.എല്‍.പി സ്‌കൂള്‍ വാഴേങ്കട സൗത്തില്‍ പഞ്ചായത്ത് അംഗം സജിത ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക മീര അദ്ധ്യക്ഷത വഹിച്ചു. വിഷയാവതരണം ബി.ആര്‍.സി ട്രെയ്‌നര്‍ സി.ടി. ശ്രീജ നിര്‍വ്വഹിച്ചു. ഉഷ മണലായ ശില്പശാലക്ക് നേതൃത്വം നല്‍കി. ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേ റ്റര്‍മാരായ സജി.ടി. മാത്യു, ടി.പി അനില്‍, അമൃത പ്രമോദ്, ബി.ആര്‍.സി സ്റ്റാഫ് കെ.വി സജി, രാധ എന്നിവര്‍ സംസാരിച്ചു.