കാഞ്ഞിരപ്പുഴ: മതമൈത്രിയുടെ മകുടോദാഹരണമാണ് കാഞ്ഞിരപ്പുഴ നേര്‍ച്ചയെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.കാഞ്ഞിരപ്പുഴ നേര്‍ച്ച ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.ഉത്സവങ്ങളും ഉറൂസുകളും പള്ളിപ്പെരുന്നാളുകളുമെല്ലാം ഒരുമയുടെ സന്ദേശമാണ് നല്‍കുന്നത്.ചന്ദനക്കുറിയും കുരിശുമാലയും നിസ്‌കാര തഴമ്പും സംഗമിക്കുന്ന പൂങ്കാവനങ്ങളാണ് നിര്‍മിക്കേണ്ടത്.
ജാതിയും മതവും നോക്കാതെ സഹായം ചെയ്യുന്നത് തിരക്ക് പിടിച്ച ജീവിതത്തിനിട യിലും സഹജീവി സ്‌നേഹത്തിന്റെ നനവ് വറ്റിച്ച് കളഞ്ഞിട്ടില്ലെന്നതാണ് വ്യക്തമാ ക്കുന്നത്.ഇങ്ങിനെയുള്ള നമ്മളെ തെറ്റിക്കാനും അകറ്റാനും ആരേയും അനുവദിച്ച് കൂടാ.സമൂഹ മാധ്യമങ്ങളിലൂടെയടക്കം അന്യരെ സഹായിച്ചും ആശ്രയും നല്‍കുന്ന തലൂടെ സൗഹൃദത്തിന് പുതിയ മാനം കൈവന്നിരിക്കുന്നു.താന്‍ മാത്രമല്ല എല്ലാവരും സന്തോഷമായിരിക്കണമെന്നതിലാണ് സൗഹൃദത്തിന്റെ ആഴമുള്ളതെന്നും മന്ത്രി പറഞ്ഞു.
ഉസ്താദ് ഡോ.എച്ച് സി ഉസ്മാന്‍ സൈനി അല്‍ ഖാദിരി അധ്യക്ഷനായി.സയ്യിദ് ഇമ്പിച്ചി ക്കോയ തങ്ങള്‍ പാണക്കാട് പ്രാര്‍ത്ഥന നടത്തി.വിധവകള്‍ക്കുള്ള റിലീഫ് വിതരണം, നിര്‍ധനരായ പുരുഷന്‍മാര്‍ക്ക് വസ്ത്രവിതരണം,മതസൗഹൃദ വേദി,സൗജന്യ ആയു ര്‍വേദ മെഡിക്കല്‍ ക്യാമ്പ്,മരുന്ന് വിതരണം എന്നിവയും നടന്നു.കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പി എ റസാഖ് മൗലവി,ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി അഷ്‌റഫ് വല്ലപ്പുഴ,ജില്ലാ ജനറല്‍ സെക്രട്ടറി പി വി ബഷീര്‍, മണ്ഡലം പ്രസിഡന്റ് അബ്ദു മനച്ചിപ്ര,എടത്തനാട്ടുകര അധ്യാത്മിക വേദി സെക്രട്ടറി ഗോപാലകൃഷ്ണജി എഴുത്തച്ഛന്‍,ദേശീയ അവാര്‍ഡ് ജേതാവ് അച്ചുതന്‍ പനച്ചിക്കുത്ത്, സിപിഐ ബ്രാഞ്ച് സെക്രട്ടറി അരുണ്‍ ഓലിക്കല്‍,കാഞ്ഞിരപ്പുഴ പഞ്ചായത്ത് അംഗം പി രാജന്‍,ബാലന്‍ പൊറ്റശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.മുഹിയദ്ദീന്‍ സഖാഫി കാഞ്ഞിര പ്പുഴ സ്വാഗതം പറഞ്ഞു.
നാളെ രാവിലെ 9 മണിക്ക് സിയാറത്ത്,കൊടിയേറ്റം,മൗലീദ് പാരായണം,ഖത്തം ദുആ, ബുര്‍ദ്ദാ മജ്ലിസ്,ഖവാലി,അറവനമുട്ട്,കുഞ്ഞി സീതി കോയ തങ്ങള്‍ കൊയിലാടിന്റെ നേതൃത്വത്തില്‍ രിഫാഈ കുത്ത് റാത്തീബ്,അന്നദാനം എന്നിവയുമുണ്ടാകും.
