മണ്ണാര്‍ക്കാട് : മദര്‍ കെയര്‍ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗത്തില്‍ ശനിയാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും.രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ യാണ് ക്യാമ്പ് നടക്കുക.കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ.റോണി ജേക്കബ് രോഗികളെ പരിശോധിക്കും.മൂത്രക്കടച്ചില്‍,മൂത്രതടസ്സം,നിറവ്യത്യാസം,കിഡ്‌നി,മൂത്രനാളി,മൂത്രാശയം എന്നിവയിലെ കല്ലിന്റെ ചികിത്സകള്‍,വൃഷണങ്ങള്‍ക്കുള്ള വേദന,വീക്കം, അസ്വ സ്ഥതകള്‍,പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ അസുഖങ്ങള്‍,ലൈംഗിക രോഗങ്ങള്‍,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുള്ള മൂത്രാശയ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍, കിഡ്‌നി,മൂത്രാശയം, ലിംഗം,വൃഷണം,പ്രോസ്‌റ്റേറ്റ് എന്നിവയ്ക്കുണ്ടാകുന്ന ക്യാന്‍സറിനുള്ള വിദഗ്ദ്ധ ചികി ത്സകള്‍ ക്യാമ്പില്‍ ലഭ്യമാകും.
എന്താണ് മൂത്രക്കല്ല്
മൂത്രത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തി കൊണ്ട് കല്ല് മൂത്രദ്വാരത്തിലേക്ക് കടക്കുന്നതാണ്.
ലക്ഷണങ്ങള്‍:
അടിവയറ്റിനും പിന്‍ഭാഗത്തും കഠിനമായ വേദന
നാഭി പ്രദേശത്തേക്കും വൃഷണ ഭാഗത്തേക്കും ഇത് വ്യാപിക്കുന്നു
മൂത്രത്തില്‍ രക്തം
മനംപിരട്ടലോ ഛര്‍ദ്ദിയോ
മൂത്രമൊഴിക്കുന്ന സമയത്ത് വേദന അനുഭവപ്പെടുക
എന്താണ് പ്രോസ്‌റ്റേറ്റ്
പുരുഷ പ്രത്യുല്‍പ്പാദന വ്യവസ്ഥയുടെ ഭാഗമാണ് പ്രോസ്‌റ്റേറ്റ്.അതില്‍ ലിംഗം,പ്രോസ്‌റ്റേറ്റ്,സെമിനല്‍ വെസിക്കിള്‍സ്,വൃഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.പ്രോസ്‌റ്റേറ്റിലെ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരുന്ന ഒരു രോഗമാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍
ലക്ഷണങ്ങള്‍:
മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്
മൂത്രമൊഴിക്കുമ്പോള്‍ വേദന
മൂത്രത്തിലോ ശുക്ലത്തിലോ വേദന
പുറകിലോ ഇടുപ്പിലോ പെല്‍വിസിലോ വേദന
വേദനാജനകമായ സ്ഖലനം
ക്യാമ്പിലേക്ക് ആദ്യം ബുക്ക് ചെയ്യുന്ന ആദ്യം ബുക്ക് ചെയ്യുന്ന അമ്പത് പേര്‍ക്ക് പി എസ്എ ടെസ്റ്റ് തികച്ചും സൗജന്യമായിരിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് അറി യിച്ചു.മൂത്ര തടസ്സം സംബന്ധമായ രോഗങ്ങള്‍ക്ക് നടത്തുന്ന യൂറോഫ്‌ളോമെട്രി ടെസ്റ്റ്, യൂറിക് ആസിഡ് പരി ശോധന,ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ എന്നിവയും ക്യാമ്പില്‍ സൗജന്യമായിരിക്കുമെ ന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.
