കുമരംപുത്തൂര്‍ : പഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന്‍ പദ്ധതി ശാക്തീകരണ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി സ്‌കൂളുകളിലെ ജലശ്രീ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജലവും ജലവി നിയോഗവും എന്ന വിഷയത്തെ ആസ്പദമാക്കി രചനാമത്സരങ്ങള്‍ നടത്തി.ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തി .സ്ഥിരം സമിതി അധ്യക്ഷ എം ഇന്ദിര അധ്യക്ഷയായിരുന്നു.വൈസ് പ്രസിഡന്റ് കെ വിജയലക്ഷ്മി,സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍,പഞ്ചായത്ത് അംഗം രാജന്‍ ആമ്പാടത്ത്,സെക്രട്ടറി എം എ ജയ്,പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ സി പി ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജലജീവന്‍ മിഷന്‍ നിര്‍വഹണ സഹായ ഏജന്‍സിയായ വെ ല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷമീര്‍ വളപ്പില്‍ സ്വാഗതം പറഞ്ഞു.
