തച്ചമ്പാറ: പൂവന്‍ കോഴി ലേലത്തില്‍ വില പറപറന്നെത്തി നിന്നത് അരലക്ഷം രൂപ യില്‍.തച്ചമ്പാറ പൂരത്തോടനുബന്ധിച്ച് ക്ഷേത്ര ജാഗ്രതാ സമിതി നടത്തിയ ലേലത്തി ലാണ് കോഴി ലേല ചരിത്രത്തില്‍ പുതുചരിത്രമിട്ടത്.ചൊവ്വാഴ്ച രാത്രിയിലാണ് തച്ചമ്പാറ ടൗണില്‍ ലേലം നടന്നത്.10 രൂപയില്‍ നിന്നും വിളി നിന്നു.പതിയെ ആയിരവും പതി നായിരവും കടന്നതോടെ വീറും വാശിയുമായി.കൂള്‍ ബോയ്‌സ്,പഞ്ചമി എന്നിവരായി രുന്നു മത്സരിച്ചത്.ഒടുവില്‍ അമ്പതിനായിരം രൂപയ്ക്ക് കൂള്‍ ബോയ്‌സ് എന്ന കൂട്ടായ്മ യ്ക്ക് ലേലം ഉറപ്പിച്ചു.രാത്രി ഏറെ സമയം വൈകി 12 മണി ക്കാണ് ലേലം അവസാനിപ്പി ച്ചു.

ചൊവ്വാഴ്ച ക്ഷേത്രത്തില്‍ നടക്കുന്ന ഗാനമേളയുടെ ഭാഗമായാണ് ക്ഷേത്ര ജാഗ്രത സമിതി ലേലം നടത്തിയത്.ജാഗ്രതാ സമിതി പ്രസിഡന്റ് വിനു ഗാമായാണ് കോഴിയെ സംഭാവന ചെയ്തത്.വലിയ തുക നല്‍കി സ്വന്തമാക്കി കോഴിക്ക് അഗ്നിദേവനെന്നാണ് പേര് നല്‍കി യിരിക്കുന്നത്.വളര്‍ത്താനാണ് കൂള്‍ബോയ്‌സ് കൂട്ടായ്മയുടെ തീരുമാനം.ജാഗ്രതാ സമിതി സെക്രട്ടറി പി ആര്‍ രഞ്ജിത്ത്,ഖജാന്‍ജി രതീഷ് വിസ്മയ,സന്ദീപ് ചിന്നാടന്‍, അനില്‍, രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
