കാഞ്ഞിരപ്പുഴ: ഡാമിന് സമീപത്തെ ജലസേചന വകുപ്പിന്റെ പഴയ വര്‍ക്ക്ഷോപ്പ് ഗോ ഡൗണില്‍ തീപിടിത്തം.ടയറുകള്‍ കത്തി നശിച്ചു.ജനവാസ മേഖലയില്‍ സ്ഥിതി ചെയ്യു ന്ന ഗോഡൗണില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് തീപിടിത്തമുണ്ടായത്.പത്തോളം വലിയ ടയറുകള്‍,പഴയ ജീപ്പ്,ഇരുമ്പ് രഥം എന്നിവയാണ് ഉപയോഗശൂന്യമായ ഗോഡൗ ണില്‍ ഉണ്ടായിരുന്നത്.ഇതില്‍ ആറോളം ടയറുകളാണ് അഗ്നിക്കിരയായത്.
അഞ്ചേക്കറോളം വരുന്ന സ്ഥലത്താണ് തകരഷീറ്റുകള്‍ കൊണ്ട് മേഞ്ഞ ഗോഡൗണുള്ള ത്.ചൂടിന്റെ കാഠിന്യത്തില്‍ ഷീറ്റുകള്‍ തകരുന്നുണ്ടായിരുന്നു.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടമ്പലത്ത് നിന്നുമെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചതിനാല്‍ വലിയ അപകടമുണ്ടായില്ല.
കാട് വളര്‍ന്ന് നില്ക്കുന്ന ഗോഡൗണ്‍ പരിസരത്ത് കഴിഞ്ഞ ദിവസം തീപിടിത്തമു ണ്ടാവുകയും ഇത് അണക്കുകയും ചെയ്തിരുന്നതാണ്.ഇന്ന് വീണ്ടും ഗോഡൗണിന് അകത്ത് അഗ്നിബാധയുണ്ടാവുകയായിരുന്നു.അമ്പത് വര്‍ഷത്തോളം പഴക്കമുള്ള ഗോഡൗണ്‍ വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്.കഴിഞ്ഞ ആഴ്ച ഡാം കനാലിന് സമീപത്തെ ഒഴിഞ്ഞ കിടക്കുന്ന സ്ഥലത്തെ ഉണക്കപ്പുല്ലിനും തീപിടിച്ചിരു ന്നു.തുടര്‍ച്ചയായി തീപിടിത്തമുണ്ടാകുന്നത് ആശങ്കയ്ക്കും ഇടവെയ്ക്കുകയാണ്.
മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന് സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ എം സൂരജ്, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ കാര്ത്തികേയന്, റിജേഷ്, സുരേഷ്, വിജി ത്ത്,ഹോം ഗാര്‍ഡ് അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്. വിവരമറിയി ച്ചതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ഓവര്‍സിയര്‍ എസ് വിജു സ്ഥലത്തെത്തിയിരുന്നു.
