അഗളി: ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം നടപ്പാക്കുന്ന തെളിമ പദ്ധതി യുടെ ഭാഗമായി അട്ടപ്പാടി നക്കുപ്പതി ഊരിലെ സാമൂഹ്യ പഠനമുറിയിലേക്ക് മാതൃകാ പാഠപുസ്തകം നല്‍കി.എസ് സി ഇ ആര്‍ ടിയുടെ വ്യക്തിഗത ഗവേഷണ പദ്ധതിയുടെ ഭാഗമായി ഗവേഷകരായ കെ എസ് സതീഷ് കുമാര്‍,ടി അബ്ദുള്‍ നൗഫല്‍,ജോബി ബാല കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകമാണ് മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെഎച്ച് ഫഹദ് രംഗന് നല്‍കിയത്.സാമൂഹികമായും അക്കാദമികമായും അരികുവല്‍ ക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുകയും ആയാസ രഹിതമായ പഠനത്തിന് ഉതകുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളെ പിന്തുണക്കുക,ലളിതവല്‍ക്കരിച്ച പഠന സഹാ യികള്‍ നല്‍കുകയെന്നതാണ് തെളിമ പദ്ധതി ലക്ഷ്യം വെക്കുന്നതെന്ന് കെ എച്ച് ഫഹദ് പറഞ്ഞു.കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് യൂണിറ്റിന്റെ നേ തൃത്വത്തിലായിരുന്നു പ്രവര്‍ത്തനം.
