അഗളി: ഗോത്രസമൂഹത്തേയും സംസ്‌കാരത്തേയും അടുത്തറിയുന്നതിനായി കുമരം പുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വ ത്തില്‍ നടത്തിയ സാംസ്‌കാരിക വിനിമയ യാത്ര വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവ മായി.അട്ടപ്പാടി നക്കുപ്പതി ഊരിലാണ് സന്ദര്‍ശനം നടത്തിയത്.ഊര് നിവാസികള്‍ക്കൊ പ്പം വിവിധ കലാപരിപാടികളില്‍ പങ്കെടുത്തു.ഉച്ചഭക്ഷണം റാഗിപ്പുട്ടും ചീരക്കറിയും ഒന്നിച്ചിരുന്ന് കഴിച്ചു.ഒന്നാംവര്‍ഷ എന്‍എസ് എസ് വളണ്ടിയര്‍മാരാണ് യാത്രയില്‍ പങ്കെ ടുത്തത്.ഗോത്ര സമൂഹത്തിന്റെ തനത് സംസ്‌കാരം, പാരമ്പര്യം, ഭാഷ,വിശ്വാസങ്ങള്‍, ആചാരങ്ങള്‍,കലകള്‍,ഊരുകളുടെ ചരിത്രം എന്നിവയെല്ലാം മനസ്സിലാക്കുന്നതിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായാണ് യാത്ര നടത്തിയത്.എന്‍ എസ് എസ് മുന്‍ മേഖല കണ്‍വീനര്‍ കെ എസ് സതീഷ് കുമാര്‍,എന്‍ എസ് എസ് മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.എച്ച് ഫഹദ്,പ്രോഗ്രാം ഓഫീസര്‍ ജസി ചാക്കോ,എം രംഗന്‍,രോഷ്‌നി ദേവി എന്നിവര്‍ നേതൃത്വം നല്‍കി.
