ഒറ്റപ്പാലം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ പാലക്കാട് ജില്ലാ സമ്മേളനം ഒറ്റ പ്പാലം മുനിസിപ്പല്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു.സംസ്‌കാരിക സമ്മേളനം സാഹിത്യകാരന്‍ എപി അഹമ്മദ് ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ ജീവനക്കാര്‍ കലാ സാംസ്‌കാരിക രംഗത്തും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് റീജ അധ്യക്ഷയായി.നോവലിസ്റ്റ് ഡോ.എസ് ഗിരീഷ്‌കു മാര്‍,സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.വി എം ഹാരിസ്,സംസ്ഥാന സെക്രട്ടറി പി വിജയകുമാര്‍,സ്വാഗത സംഘം ചെയര്‍മാന്‍ എ പ്രഭാവതി,ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി ഡി അനില്‍കുമാര്‍,എകെഎസ്ടിയു ജില്ലാ സെക്രട്ടറി എംഎന്‍ വിനോദ്,ടി അനാമിക തുടങ്ങിയവര്‍ സംസാരിച്ചു.വനിതാ കമ്മിറ്റി സെക്രട്ടറി റാണി ഉണ്ണിത്താന്‍ സ്വാഗതവും ഒറ്റപ്പാലം താലൂക്ക് സെക്രട്ടറി പി ജി രാജേഷ് നന്ദിയും പറഞ്ഞു.തിരുവനന്ത പുരം ഒറ്റാല്‍ നാടന്‍പാട്ടു കൂട്ടം അവതരിപ്പിച്ച നാടന്‍പാട്ടും അരങ്ങേറി.
