മണ്ണാര്‍ക്കാട്: നെല്ലു സംഭരണ പദ്ധതിപ്രകാരം കര്‍ഷകരില്‍ നിന്ന് സപ്ലൈകോ 2022-23 ഒന്നാം വിള സീസണില്‍ സംഭരിച്ച നെല്ലിന്റെ വിലയായി വിതരണം ചെയ്യാന്‍ ബാക്കി യുള്ള 195 കോടി രൂപ ഫെബ്രുവരി 10 മുതല്‍ വിതരണം ചെയ്യും. ഇതിനായി പാഡി റെ സീപ്റ്റ് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്നതിന് കേരള ബാങ്ക് സപ്ലൈകോയു മായി കരാറില്‍ ഒപ്പുവച്ചു.76611 കര്‍ഷകരില്‍ നിന്നായി 2.3 ലക്ഷം മെട്രിക് ടണ്‍ നെല്ലാ ണ് ഈ സീസണില്‍ സംഭരിച്ചത്. ഇതില്‍ 46,314 കര്‍ഷകര്‍ക്കായി 369.36 കോടി രൂപ നേ രത്തെ നല്‍കിയിരുന്നു. ശേഷിച്ച തുകയായ 195 കോടി രൂപയാണ് കേരള ബാങ്ക് വഴി വി തരണം ചെയ്യുക. തുക കിട്ടാനുള്ള കര്‍ഷകര്‍ തൊട്ടടുത്ത കേരള ബാങ്ക് ശാഖയെ സമീ പിക്കണം.ഒരു കിലോ നെല്ലിന് 28.20 രൂപയാണ് താങ്ങുവിലയായി കര്‍ഷകര്‍ക്ക് ലഭിക്കു ക. രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് നെല്ലിന്റെ താങ്ങുവിലയായി സംസ്ഥാ നത്ത് നല്‍കി വരുന്നത്.
