കാരാക്കുറിശ്ശി: വലിയട്ട മിന്‍ഹാജു സുന്നക്ക് കീഴില്‍ സംഘടിപ്പിക്കുന്ന അജ്മീര്‍ ഉറൂസ് ഫെബ്രുവരി 10,11 തീയതികളിലായി ഗരീബ് നവാസ് നഗറില്‍ വെച്ച് നടക്കും.10ന് വെ ള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് അബ്ദുസമദ് സഖാഫി മായനാട് മുഖ്യപ്രഭാഷണം നടത്തും. 11ന് രാവിലെ 10 മണിക്ക് സയ്യിദ് ശിഹാബുദ്ദീന് മുത്തന്നൂര്‍ തങ്ങള്‍ അജ്മീര്‍ ഉറൂസിന് നേതൃത്വം നല്‍കും. മുസ്ലിം ജമാഅത്ത്, എസ്് വൈ എസ്,എസ് എസ് എഫ് നേതാക്കള്‍ പങ്കെടുക്കും.
