മണ്ണാര്‍ക്കാട്: കേന്ദ്രസര്‍ക്കാരിന്റെ കോളനി പ്രദേശമല്ല കേരളമെന്നും ആത്മാഭിമാന മുള്ളവര്‍ ജീവിക്കുന്ന മണ്ണാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പികെ ശശി പറഞ്ഞു.ബെമല്‍ സ്വകാര്യവല്‍ക്കരണത്തിനും കേന്ദ്രബജറ്റിനുമെതിരെ സിഐ ടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ നിന്നും കേരളത്തിന് അവകാശപ്പെട്ട വിഹിതം ലഭിക്കുന്നതിനായി ഒന്നിച്ച് പോരാടന്‍ കോണ്‍ഗ്രസ് എന്ത് കൊണ്ട് തയ്യാറാകുന്നില്ല.ആര്‍എസ്എസിനെതിരെ അര വാക്ക് മിണ്ടാത്ത കോണ്‍ഗ്രസ് കേരള സര്‍ക്കാരിന് നേരെയാണ് തിരിയുന്നത്. കേരള ത്തിന്റെ വിഹിതം തരാന്‍ തയ്യാറാകണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യുഡിഎഫ് എംപിമാര്‍ എന്ത് കൊണ്ട് തയ്യാറാകുന്നില്ല.നിയമസഭയ്ക്ക് മുന്നില്‍ സമരം നടത്തുന്ന യുഡിഎഫ് എംഎല്‍എമാര്‍ പാര്‍ലിമെന്റില്‍ പോയി നടത്തിക്കൂടേ. പിണ റായി ഭരിക്കുന്ന കേരളം മുടിഞ്ഞ് പോകട്ടെയെന്ന ദുഷ്ടമനസ്സാണ് കേണ്‍ഗ്രസിന്റേ തെന്നും പികെ ശശി കുറ്റപ്പെടുത്തി.

ഡിവിഷന്‍ പ്രസിഡന്റ് എം കൃഷ്ണകുമാര്‍ അധ്യക്ഷനായി.സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പികെ ശശിയ്ക്ക് സ്വീകരണവും നല്‍ കി.ഓട്ടോറിക്ഷകള്‍ക്കുള്ള സ്റ്റിക്കര്‍ വിതരണവും നടത്തി.രാഷ്ട്രപതിക്ക് തൊഴിലാ ളികള്‍ ഒപ്പിട്ട് അയക്കുന്ന ദയാഹര്‍ജി ഏറ്റുവാങ്ങി.ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍ സംസാരിച്ചു.ഡിവിഷന്‍ സെക്രട്ടറി കെ പി മസൂദ് സ്വാഗതവും ഹക്കീം മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.
