മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന.മുന്‍ പ്ര സിഡന്റ് അഡ്വ.സി.കെ.ഉമ്മുസല്‍മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായി രുന്നു പരിശോധന നടന്നത്.ബ്ലോക്കില്‍ നടപ്പാക്കിയ വിവിധ പദ്ധതികളില്‍ ക്രമ ക്കേട് നടന്നിട്ടുണ്ടെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ഫിറോസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.വിവിധ പദ്ധതി കളുമായി ബന്ധപ്പെട്ട് രേഖകള്‍ പരിശോധിക്കുകയും,പരാതിയില്‍ ഉന്നയിച്ച സ്ഥലങ്ങ ളില്‍ പരിശോധന നടത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ചില പദ്ധതി കളില്‍ ക്രമക്കേടുണ്ട് എന്ന് ആരോപിച്ച് പാലക്കാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറ പ്ഷന്‍ മുമ്പാകെ ഉമ്മുസല്‍മ പരാതി നല്‍കിയത്.
