മണ്ണാര്‍ക്കാട്: 2026നുള്ളില്‍ കേരളത്തിലെ അഭ്യസ്തവിദ്യരായ സ്ത്രീ തൊഴിലന്വേഷകര്‍ ക്ക് നൈപുണ്യ പരിശീലനം നല്കി സ്വകാര്യമേഖലയില്‍ വിജ്ഞാനതൊഴിലവസരങ്ങ ള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്മെന്റ് & ഇന്നവേഷന്‍ സ്ട്രാറ്റജി ക് കൗണ്‍സില്‍ (കെ ഡിസ്ക്) നടപ്പാക്കുന്ന പദ്ധതിയാണ് തൊഴിലരങ്ങത്തേക്ക്. നോളേ ജ് ഇക്കോണമി മിഷന് കുടുംബശ്രീ വഴി നടത്തിയ സര്‍വേയില്‍ 59 വയസില്‍ താഴെയു ള്ള 53 ലക്ഷം തൊഴിലന്വേഷകരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 58 % സ്ത്രീകളാ ണ്. അഭ്യസ്തവിദ്യരും തൊഴില്‍ അന്വേഷകരുമായ സ്ത്രീകളെ തൊഴില്‍സജ്ജരാക്കുക യെന്നതാണ് തൊഴിലരങ്ങത്തേക്ക് വിഭാവനം ചെയ്യുന്നത്.
കലാലയങ്ങളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍, പഠനം പൂര്‍ത്തിയാക്കിയ സ്ത്രീക ള്‍, കരിയര്‍ ബ്രേക്ക് സംഭവിച്ച സ്ത്രീകള്‍ എന്നിവരെയെല്ലാം പദ്ധതിയുടെ ഭാഗമായി തൊഴില്‍ മേഖലയിലേക്ക് എത്തിക്കും. പദ്ധതിയുടെ ആദ്യഘട്ടമായി, ലോക വനിത ദിനമായ മാര്‍ച്ച് 8നകം പരമാവധി സ്ത്രീകള്‍ക്ക് ആവശ്യമായ പരിശീലനം നല്കി തൊഴില്‍ ലഭ്യമാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുട നീളം വനിത തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും.നിലവില്‍ 25,000 ത്തോളം വനിതകള്‍ പരിശീലനത്തിന് സജ്ജരായി കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ DWMSല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും വിവിധ പരിശീലനങ്ങള്‍ നല്കി തൊഴില്‍ മേളകളിലേക്ക് എത്തിക്കാനാണ് നോളഡ്ജ് മിഷന് പരിശ്രമിക്കുന്നത്. വര്‍ക്ക് റെഡിനെസ്സ് പ്രോഗ്രാം, പേഴ്സണാലിറ്റി ഡവലപ്മെന്റ് ട്രെയിനിങ്, റോബോട്ടിക് ഇന്റ ര്‍വ്യൂ തുടങ്ങിയ സേവനങ്ങള്‍ DWMS വഴി സൗജന്യമായി ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കും. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ 30 ലക്ഷത്തോളം സ്ത്രീകളായ തൊഴില്‍ അന്വേഷകര്‍ക്ക് KASE, ASAP തുടങ്ങിയ ഏജന്‍സികള്‍ വഴി പരിശീലനം നല്കി തൊഴില്‍ സജ്ജരാക്കാനാണ് ഉദ്ദേശിക്കുന്നത്.
വിവിധ കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നവര്‍ക്കും വൈദഗ്ധ്യത്തിന്റെ കുറവും വ്യക്തിപരമായ കാരണങ്ങളാലോ ജോലിയിലേക്ക് എത്തിപ്പെടാന്‍ സാധിക്കാ ത്തവരെ തൊഴിലിലേക്ക് എത്തിക്കുക എന്ന വിപ്ലവകരമായ ലക്ഷ്യമാണ് തൊഴിലര ങ്ങത്തേക്ക് പദ്ധതിക്കുള്ളത്.കേരള ഡെവലപ്മെന്റ് & ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ് സിലി (K-DISC) ന്റെ കീഴില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള നോ ളേജ് ഇക്കോണമി മിഷന് (KKEM). 2026നുള്ളില്‍ കേരളത്തിലെ അഭ്യസ്തവിദ്യരായ 20 ലക്ഷം തൊഴിലന്വേഷകര്‍ക്ക് നൈപുണ്യ പരിശീലനം നല്കി സ്വകാര്യമേഖലയില്‍ വിജ്ഞാനതൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ദൗത്യമാണ് ഇപ്പോള്‍ നോളേജ് ഇക്കോണമി മിഷനില്‍ നിക്ഷിപ്തമായിരിക്കുന്നത്.
