മണ്ണാര്‍ക്കാട്:ഹയര്‍ സെക്കന്‍ഡറി,എസ്.എസ്.എല്‍.സി പൊതു പരീക്ഷകളുടെ നടത്തിപ്പ് കുറ്റമറ്റതാക്കുന്നതിനാവശ്യമായ മുന്നൊ രുക്കങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് കെ.എച്ച്.എസ്.ടി.യു പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.നല്ല രീതിയില്‍ സ്വതന്ത്രമായി നട ന്നിരുന്ന എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഒരുമിച്ചു നടത്താന്‍ തീരുമാനിക്കുക വഴി ഭരണകര്‍ത്താക്കള്‍ തന്നെ അക്കാദമിക് മേഖലക്ക് ക്ഷതമേല്‍പ്പിക്കുകയാണെന്നു ജില്ലാ സമ്മേ ളനം അഭിപ്രായപ്പെട്ടു.രണ്ടു പരീക്ഷകളും ഒരുമിച്ചു നടത്തുമ്പോള്‍ പരീക്ഷാകേന്ദ്രങ്ങളായ വിദ്യാലയങ്ങളിലുള്ള അടിസ്ഥാന സൗകര്യ ങ്ങളുടെ അപര്യാപ്തതയും പ്രായോഗിക ബുദ്ധിമുട്ടുകളും സത്വര മായി പരിഹരിക്കാന്‍ നടപടി വേണമെന്നും സമ്മേളനം ആവശ്യ പ്പെട്ടു.’മികവിന്റെ ബോധനം അതിജീവനത്തിന്റെ കൗമാരം ‘എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനം മുസ് ലിം ലീഗ് സംസ്ഥാന സെക്ര ട്ടറി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എച്ച്. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എം.പി.സാദിഖ് അധ്യക്ഷനായി. സെക്രട്ടറി കെ.എച്ച്. ഫഹദ്,പ്രൊഫ.പി.എം.സലാഹുദ്ദീന്‍,ഹുസൈന്‍ കോളശ്ശേരി, കരീം പടുകുണ്ടില്‍, ഹമീദ് കൊമ്പത്ത്, സിദ്ദീഖ് പാറോക്കോട്,സി. സൈതലവി പ്രസംഗിച്ചു.യാത്രയയപ്പ് സമ്മേളനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പൊന്‍പാറ കോയക്കുട്ടിയും കൗണ്‍സില്‍ മീറ്റ് കെ.എച്ച്.എസ്.ടി.യു സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ടി.പി.മുഹമ്മദ് റഫീഖും ഉദ്ഘാടനം ചെയ്തു. കെ.കെ. ഉബൈദുള്ള,കെ.മുഹമ്മദ് കാസിം,കെ.കെ. മുഹമ്മദ് അമീന്‍, എം. മുഹമ്മദലി മിഷ്‌കാത്തി,സി.എച്ച്.സുല്‍ഫിക്കറലി, സി.അബൂക്കര്‍, എം.പി.നൗഷാദ്,ബാബു ആലായന്‍,സലീം നാലകത്ത്, പി.ഹംസ, കെ.അബ്ദുല്‍ റഷീദ്,ടി.എം.അയ്യപ്പദാസന്‍, ടി.കെ.അബൂ ബക്കര്‍, റിഷാല്‍,വനിതാ വിങ് കണ്‍വീനര്‍ എം.റസീന വിവിധ സെഷനു കളില്‍ സംസാരിച്ചു.30 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയും കല്ലടി എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ടി.പി.മുഹമ്മദ് റഫീഖിന് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ സമ്മാനിച്ചു.ഭാരവാഹികളായി അഷ്റഫ് പാലൂര്‍(പ്രസിഡണ്ട്) കെ.കെ.മുഹമ്മദ് അമീന്‍,വി.പി.ഫൈസല്‍,സി.പി.മുഹമ്മദ് മുസ്തഫ,ഒ.മുഹമ്മദ് അന്‍വര്‍,കെ.എച്ച്. ഫഹദ്,ടി.എസ്.അബ്ദുല്‍ റസാഖ്(വൈസ്പ്രസിഡണ്ടുമാര്‍)കെ.കെ.നജ്മുദ്ദീന്‍(സെക്രട്ടറി),എം.ടി.ഇര്‍ഫാന്‍,സി.പി.മൊയ്തീന്‍,സാജിദ് ചെര്‍പ്പുളശ്ശേരി,എന്‍.ഹബീബ് റഹ്മാന്‍,ഒ.ഷൗക്കത്തലി,കെ.ടി.മുക്താര്‍(ജോ.സെക്രട്ടറിമാര്‍)കെ.എ.ഹുസ്‌നി മുബാറക് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.