അലനല്ലുര്‍: നിര്‍ദ്ധനരും നിരാലംബരുമായ കിടപ്പുരോഗികളെ സഹായിക്കാനായി എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂളിലെ കുട്ടികള്‍ സമാഹരിച്ചത് എണ്‍പതിനായിരത്തിലധികം രൂപ. പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ചാണ് കുട്ടികള്‍ രോഗികളെ സഹായിക്കുന്നതിനായുള്ള ദൗത്യം എറ്റെടുത്തത്.88,530 രൂപ കുട്ടികള്‍ ശേഖരിച്ചു.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.കെ അബൂബക്കര്‍ മാസ്റ്ററില്‍ നിന്നും എടത്തനാട്ടു കര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സെക്രട്ടറി മുഹമ്മദ് സക്കീര്‍,സൊസൈറ്റി ഭാരവാഹികളായ റഹീസ് എടത്തനാട്ടുകര, നജീബ്.ടി.ക,ജൗഹര്‍.സി.പി,എന്നിവര്‍ തുക ഏറ്റുവാങ്ങി.പിടിഎ പ്രസിഡണ്ട് എം.കെ യാക്കൂബ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.പി സഷീര്‍,സ്റ്റാഫ് സെക്രട്ടറി ടി.കെ അഷ്‌റഫ്, ,മരാട്ട്കാവ്‌ ക്ഷേത്രം രാജന്‍ തിരുമേനി എന്നിവര്‍ എന്നിവര്‍ സംബന്ധിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!