മണ്ണാര്‍ക്കാട്: സാംസ്‌കാരിക കേരളത്തിന് മൂല്യധിഷ്ഠിത വിദ്യാഭ്യാ സം എന്ന പ്രമേയത്തില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മണ്ണാര്‍ക്കാട് ഉപജില്ല സമ്മേളനം നടത്തി. അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് എം. മുഹമ്മദാ ലി കല്‍ക്കണ്ടി അധ്യക്ഷത വഹിച്ചു. കെഎ.ടി.എഫ് സംസ്ഥാന സെ ക്രട്ടറി നൗഷാദ് കോപ്പിലാന്‍ മുഖ്യാതിഥിയായി. വിവിധ മത്സര പരീ ക്ഷകളില്‍ വിജയികളായ അധ്യാപകരുടെ കുട്ടികള്‍ക്കും ഉപജില്ല കലോത്സവ ലോഗോ ഡിസൈന്‍ ചെയ്ത അറബിക് അധ്യാപകന്‍ പി. മന്‍സൂറിനുമുള്ള അവാര്‍ഡ് വിതരണം ആര്‍.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍ നിര്‍വഹിച്ചു. കെ.എ.ടി.എഫ് സം സ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദാലി മിഷ്‌കാത്തി, റവന്യൂ ജില്ല സെക്രട്ടറി എം.ടി.എ. നാസര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.റവന്യൂ ജില്ല പ്രസിഡന്റ് പി.പി. ഹംസ അന്‍സാരി, സംസ്ഥാന വനിതാ വിങ് ട്രഷറര്‍ ഹസനത്ത് , സംസ്ഥാന അലിഫ് വിങ് വൈസ് ചെയര്‍മാന്‍ അലി, കെ. ഹസൈ നാര്‍, വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് അബ്ദുല്ല സ്വലാഹി, സെക്രട്ടറി കരീം മുട്ടുപാറ, പി. അബ്ദുറഹ്മാന്‍, സെക്രട്ടറി നൗഷാദ്, വനിതാ വിംഗ് ചെയര്‍പേഴ്‌സണ്‍ സെക്കീന എന്നിവര്‍ സംസാരിച്ചു. ഉപജില്ല ജനറല്‍ സെക്രട്ടറി ഹംസക്കുട്ടി പയ്യനെടം സ്വാഗതവും ട്രഷറര്‍ പി.അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, പി. കുഞ്ഞലവി, വീരാപ്പു അന്‍സാരി, മുനീര്‍ താളിയില്‍, സംബന്ധിച്ചു.